KeralaLatest NewsNews

ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ പീഡനശ്രമം : ഓ​ട്ടോ​യി​ല്‍​ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടിയ ​ യുവതിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് : ബാലുശ്ശേരിയില്‍ പീഡനശ്രമത്തിനിടെ ഓ​ട്ടോ​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​ യുവതിക്ക് ഗുരുതര പരിക്ക്. യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈ​വ​ര്‍ പ​ന​ങ്ങാ​ട് കൂ​നേ​ല്‍ മാ​ക്കൂ​ല്‍ സു​ബീ​ഷി​നെ​ (38) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

Read Also : ഇന്ത്യയിലെ നടിമാരുടെ അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പാക്കിസ്ഥാനികളും ബംഗ്ലാദേശികളും: ഗൂഗിൾ സേർച്ചിങ് റിപ്പോർട്ട്  

ക​ഴി​ഞ്ഞ ദി​വ​സം വ​ട്ടോ​ളി ബ​സാ​ര്‍ – കി​നാ​ലൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം. വ​ട്ടോ​ളി ബ​സാ​റി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് ഓട്ടോ ഡ്രൈ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുകയായിരുന്നു. തു​ട​ര്‍​ന്ന്​ ഏ​ര്‍​വാ​ടി മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ യുവതി ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button