Latest NewsKeralaNews

സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രിവിലേജ് ഉണ്ടോ?: ഹരീഷ് വാസുദേവൻ

സഭയിൽ സംസാരിക്കുന്ന, പ്രകടിപ്പിക്കുന്ന കാര്യങ്ങൾക്കാണ്‌ പ്രിവിലേജ്

കൊച്ചി : നിയമനിർമ്മാണ സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രത്യേകാവകാശം ഇല്ലെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീംകോടതിയുടെ നിര്‍ണായക വിധിയുടെ പശ്ചാത്തലത്തിലാണ് ഹരീഷ് വാസുദേവൻ ഇക്കാര്യം പറഞ്ഞത്. സഭയിൽ സംസാരിക്കുന്ന, പ്രകടിപ്പിക്കുന്ന കാര്യങ്ങൾക്കാണ്‌ പ്രിവിലേജ്. ഒരു അംഗത്തെ മറ്റൊരംഗം അടിച്ചാലോ തൊഴിച്ചാലോ ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ചെയ്താലോ ഒരു പ്രിവിലേജൂം ഉണ്ടാവില്ല. കാരണം, പ്രിവിലേജ് നൽകുന്നത് സഭയിൽ നിർഭയമായി പ്രവർത്തിക്കാനാണ്. മേല്പറഞ്ഞതൊന്നും നിയമനിർമ്മാണത്തിന്റെ ഭാഗമല്ല എന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

നിയമനിർമ്മാണ സഭയിൽ വെച്ച് നടത്തുന്ന ഏതെങ്കിലും ക്രിമിനൽ പ്രവർത്തിക്ക് പ്രിവിലേജ് ഉണ്ടോ? ഇല്ല. ഉണ്ടെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതുവരെ ഇല്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 194 നിയമസഭയിൽ അംഗങ്ങൾക്കുള്ള പ്രിവിലേജിനെ പറ്റി എന്താണ് പറയുന്നത്? ആർട്ടിക്കിൾ 194. നിയമനിർമാണം ഭവനത്തിന്റെ അധികാരങ്ങൾ, പ്രിവിലേജുകൾ എന്നിവയും അംഗങ്ങളുടെയും സമിതികളുടെയും.

Read Also  : അന്നത്തെ പ്രതികരണങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് തോന്നണമെന്നില്ല: സുപ്രീംകോടതി വിധി അംഗീകരിക്കുന്നു : പി ശ്രീരാമകൃഷ്ണന്‍

(1) ഈ ഭരണഘടനയുടെ പ്രയോജനങ്ങൾക്കും നിയമ നടപടി ക്രമങ്ങൾ അനുസരിച്ചുള്ള നിയമങ്ങളും നിലപാടുകളും എല്ലാ സംസ്ഥാനത്തിന്റെയും നിയമനിർമാണത്തിൽ പ്രസംഗ സ്വാതന്ത്ര്യം ഉണ്ടായിരിക്കും (2) ഒരു സംസ്ഥാനത്തിന്റെ നിയമ സഭയിലെ അംഗവും അദ്ദേഹം പറയുന്ന ഏതെങ്കിലും നിയമവിധേയമോ ഏതെങ്കിലും സമിതിയോ മാനിച്ച് ഒരു കോടതിയിലും നടപടികൾക്ക് ബാധ്യതയാകില്ല, ഒരു വ്യക്തിയും ബഹുമാനാർത്ഥം ബാധ്യതയാകില്ല ഏതെങ്കിലും റിപ്പോർട്ടിന്റെയോ പേപ്പറിന്റെയോ വോട്ടുകളുടെയോ നടപടികളുടെയോ നിയമനിർമ്മാണത്തിന്റെയോ വീടിന്റെ അധികാരത്തിലോ പ്രസിദ്ധീകരണത്തിന്റെ (3) മറ്റ് ബഹുമാനങ്ങളിൽ, ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണം, അംഗങ്ങളുടെ അധികാരങ്ങളും, പ്രിവിലേജുകളും രോഗപ്രതിരോധങ്ങളും, ഇത്തരം നിയമനിർമ്മാണ സദനത്തിന്റെ സമിതികളും, കാലാകാലങ്ങളിൽ വ്യാഖ്യാനിക്കപ്പെടാം നിയമപ്രകാരം നിയമപ്രകാരം, അങ്ങനെ നിർവചിക്കപ്പെടുന്നതുവരെ 26 ഭരണഘടനയുടെ നാൽപ്പത്തിനാലാം ഭേദഗതി നിയമത്തിന്റെ 1978 ആം വകുപ്പിൽ വരുന്നതിനുമുമ്പ് ആ ഭവനത്തിലും അംഗങ്ങളിലും സമിതികളിലും ഉള്ളവരായിരിക്കണം.

Read Also  :  പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ: നിരാലംബരായ ജനങ്ങൾക്ക് വീണ്ടും കൈത്താങ്ങായി യോഗി സർക്കാർ

(4) ക്ലാസുകൾ (1), (2) എന്നിവയുടെ ഉപഭോക്തൃങ്ങൾ ഈ ഭരണഘടനയുടെ പുണ്യം കൊണ്ട് സംസാരിക്കാനും അല്ലാത്തപക്ഷം പങ്കെടുക്കാനും ബാധകമാണ് ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണം അല്ലെങ്കിൽ അവിടെയുള്ള ഏതെങ്കിലും സമിതിയുടെ നിയമനിർമ്മാണത്തിന്റെ നടപടികൾ, ആ നിയമനിർമാണം അംഗങ്ങളുമായി ബന്ധപ്പെട്ട്. അതായത്, സഭയിൽ സംസാരിക്കുന്ന, പ്രകടിപ്പിക്കുന്ന കാര്യങ്ങൾക്കാണ്‌ പ്രിവിലേജ്. ഒരു അംഗത്തെ മറ്റൊരംഗം അടിച്ചാലോ തൊഴിച്ചാലോ ക്രിമിനൽ കുറ്റമായി വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ചെയ്താലോ ഒരു പ്രിവിലേജൂം ഉണ്ടാവില്ല. കാരണം, പ്രിവിലേജ് നൽകുന്നത് സഭയിൽ നിർഭയമായി പ്രവർത്തിക്കാനാണ്. മേല്പറഞ്ഞതൊന്നും നിയമനിർമ്മാണത്തിന്റെ ഭാഗമല്ല.

ഒരു വലിയ രാഷ്ട്രീയ ശരിക്ക് വേണ്ടി, നിയമപരമായി തെറ്റായ സംഗതികൾ ചെയ്യാം. പലരും ചെയ്തിട്ടുണ്ട്. പക്ഷെ അവരൊന്നും കേസിൽ നിന്ന് ഒളിച്ചോടിയിട്ടില്ല. ഗാന്ധിജി ഉപ്പ് കുറുക്കിയത് നിയമം ലംഘിച്ചാണ്. പലപ്പോഴും നിയമം ലംഘിച്ചു. എന്നിട്ട് അന്തസ്സായി പോയി ജയിലിൽ കിടന്നു. ഭഗത്സിങ്ങ് പാർലമെന്റിൽ ബോംബ് എറിഞ്ഞു. എന്നിട്ടു ഓടിപ്പോയില്ല. മാപ്പെഴുതി കൊടുത്തില്ല. തൂക്ക് മരത്തിൽ കയറി. നിയമപരമായ ശിക്ഷ അറിഞ്ഞുകൊണ്ട് അത് സ്വീകരിക്കാൻ തയ്യാറായി രാഷ്ട്രീയമായ ശരിക്കായി കുറ്റം ചെയ്യുമ്പോഴേ അതിനു മഹത്വം ഉണ്ടാകൂ. അല്ലെങ്കിൽ വെറും ക്രിമിനലിസം ആയിപ്പോകും.

Read Also  :   ഗോത്ര സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 7.19 കോടി രൂപ ചെലവഴിക്കാതെ കേരളം

പൊതുമുതൽ തകർത്താൽ ക്രിമിനൽ കുറ്റമാണ് എന്നത് രാജ്യത്തെ നിയമമാണ്. ആ നിയമം പ്രവർത്തിക്കേണ്ടത് സർക്കാർ ചെലവിലാണ്. സർക്കാർ ആ സ്വാഭാവിക നിയമനടപടിയെ അട്ടിമറിക്കാൻ പ്രതികൾക്കായി മേൽക്കോടതിയിൽ പോകുക എന്നത് തെറ്റായ കീഴ്വഴക്കമാണ്. നിയമസഭാ മുതലുകൾ പൊതുമുതലിന്റെ പരിധിയിൽ വരില്ല എന്ന് സർക്കാർ വാദിച്ചിട്ടുണ്ടെങ്കിൽ അത് ഇന്നത്തെ കുറ്റത്തെ ന്യായീകരിക്കാൻ, നാളെ കുറ്റം ചെയ്യാനുള്ള വഴിയുണ്ടാക്കുക കൂടിയാണ്. പ്രതികൾ സ്വന്തം പാർട്ടിക്കാരാണ് എന്നതല്ലാതെ, വിചാരണയില്ലാതാക്കാനുള്ള ഈ കേസ് സുപ്രീംകോടതിയിൽ വാദിക്കാനായി ഫീസിനത്തിൽ ലക്ഷങ്ങൾ അധികമായി ചെലവിട്ടതിന്റെ പൊതുതാൽപ്പര്യം എന്തായിരുന്നു? അത് പൊതുസമൂഹത്തെ ബോധിപ്പിക്കാൻ സർക്കാർ ദയനീയമായി പരാജയപ്പെട്ടു.

അക്രമം നടത്തിയത് രാഷ്ട്രീയമായ ‘തെറ്റി’നെ എതിർക്കാൻ ആയിരുന്നു, ആ ‘തെറ്റ്’ പിന്നീട് സ്വന്തം മുന്നണിയിലെ ‘ശരി’ ആയി. അവനവന്റെ അപ്പപ്പോഴത്തെ ശരി തെറ്റുകൾക്ക് മീതെയാണ് സമൂഹത്തിന്റെ വലിയ ശരികൾ. അത് വ്യക്തമാക്കിയ സുപ്രീംകോടതി വിധിക്ക് അഭിവാദ്യങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button