KeralaLatest NewsNews

‘ട്വന്റി-20 പഞ്ചായത്തിന് പൊലീസ് സംരക്ഷണം വേണം’: ആവശ്യം നിരസിച്ച് കോടതി

പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വര്‍ഷമാണെന്നും ഭരണകാലാവധി മുഴുവന്‍ സംരക്ഷണം നല്‍കാന്‍ വേണ്ട യാതൊരു വിധ നിയമ പ്രശ്‌നങ്ങളും പഞ്ചായത്തുകളില്‍ ഇല്ലെന്നും കേസിലെ എതിര്‍കക്ഷികള്‍ ആയ പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു.

എറണാകുളം: ട്വന്റി-20 ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച് ഹൈക്കോടതി. മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാവുകയുമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കാമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് അല്ലെങ്കില്‍ മെമ്പര്‍ന്മാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം, യോഗം ചേരാന്‍ പോലീസ് സംരക്ഷണം, സ്റ്റാന്റിംഗ് കമ്മിറ്റികള്‍, പ്ലാനിംഗ് കമ്മിറ്റികള്‍, വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ എന്നിവക്കും ഗ്രാമസഭ യോഗങ്ങള്‍ ചേരാനും തുടര്‍ പോലിസ് സംരക്ഷണം എന്നിവ ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റുമാർ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുകള്‍ നേടിയിരുന്നത്. തങ്ങളുടെ ജീവന് ഭീക്ഷണിയുണ്ടെന്നും പഞ്ചായത്തുകളുടെ സംരക്ഷണത്തിനായുള്ള ഇടക്കാല ഉത്തരവ് സമ്പൂര്‍ണ്ണമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആവശ്യപ്പെടുന്നു.

Read Also: ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇരപക്ഷവാദം സയലൻസായി ഒഴുകിപ്പോവുന്ന ഇസമാണ് കേരളാമോഡൽ കമ്മ്യൂണിസം: അഞ്ജു പാർവതി

എന്നാല്‍ പഞ്ചായത്തുകളുടെ ഭരണ കാലാവധി 5 വര്‍ഷമാണെന്നും ഭരണകാലാവധി മുഴുവന്‍ സംരക്ഷണം നല്‍കാന്‍ വേണ്ട യാതൊരു വിധ നിയമ പ്രശ്‌നങ്ങളും പഞ്ചായത്തുകളില്‍ ഇല്ലെന്നും കേസിലെ എതിര്‍കക്ഷികള്‍ ആയ പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിച്ചു. പഞ്ചായത്തുകള്‍ക്ക് മുന്നില്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ ആണ് പ്രതിപക്ഷം നടത്തിയത് എന്നും അവ സമാധനപരമായിരുന്നുവെന്നും ജനാധിപത്യ പ്രതിഷേധങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അവശ്യപ്പെട്ടു.

പഞ്ചായത്തുകാര്‍ക്ക് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും യോഗങ്ങളുടെ തിയതികള്‍ എഴുതി അപേക്ഷ നല്‍കാമെന്നും അങ്ങനെ പരാതി ലഭിക്കുകയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button