Latest NewsNewsWomenLife StyleHealth & FitnessDevotional

സ്ത്രീകള്‍ എന്നും ചെയ്യുന്നതും ആരോടും പറയാത്തതുമായ 5 കാര്യങ്ങൾ

ജീവിതത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അവരുടേതായ ചില പ്രത്യേകതകളുണ്ട്. എന്നാൽ, എല്ലാ സ്ത്രീകളും ചെയ്യുന്നതും അതേസമയം ഇത് ചെയ്തുവെന്ന് അവര്‍ സമ്മതിച്ചുതരാത്തതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് താഴെ പറയുന്നത്.

പങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍ ദിവാസ്വപ്നത്തില്‍

വെറുതെയിരിക്കുമ്പോള്‍ പങ്കാളിയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ദിവാസ്വപ്നം കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. പങ്കാളിയുമൊത്ത് യാത്രചെയ്യുന്നതും ബീച്ചിലും പാര്‍ക്കിലും കറങ്ങുന്നതുമൊക്കെ ദിവാസ്വപ്നം കണ്ടുകിടക്കുന്ന കാര്യം പക്ഷേ, ഇവര്‍ ആരോടും പറയാറില്ല.

മറ്റ് സ്ത്രീകളെ നിരീക്ഷിക്കുക

മറ്റ് സ്ത്രീകളുടെ വസ്ത്രധാരണം, മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍, ഇടപെടല്‍ ചെയ്തികള്‍ എന്നിവയൊക്കെ ഒളിച്ച് നിരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ ഇങ്ങനെ താന്‍ ചെയ്യാറുണ്ടെന്ന് ഒരു സ്ത്രീയും സമ്മതിച്ചുതരില്ല.

Read Also  :  ‘തരുന്ന ബഹുമാനമേ ഇവർക്കൊക്കെ തിരിച്ചും കൊടുക്കേണ്ട കാര്യമുള്ളൂ’: പോലീസിനെതിരെ ‘എടാ വിളി ക്യാമ്പയിനു&#…

നല്ല കാമുകിയായി അഭിനയിക്കുക

എപ്പോഴും കൂളായിരിക്കുന്ന കാമുകിയാകാനാണ് സ്ത്രീകള്‍ ശ്രമിക്കാറുള്ളത്. പ്രണയത്തെക്കുറിച്ച് പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും അത് പുറത്ത് പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

മേക്കപ്പ് പരീക്ഷണങ്ങള്‍

മറ്റുള്ളവരുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ മേക്കപ്പില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. എന്നാല്‍ ഈ പരീക്ഷണങ്ങളെക്കുറിച്ച് ഏറ്റവുമടുത്ത സുഹൃത്തുക്കളോടുപോലും ഇവര്‍ സൂചിപ്പിക്കില്ല.

കണ്ണാടിക്ക് മുന്നില്‍ മണിക്കൂറുകള്‍

കണ്ണാടിക്ക് മുന്നില്‍ കൂടുതല്‍ സമയം ചെലവിടുന്നവരാണ് സ്ത്രീകള്‍.  വസ്ത്രങ്ങള്‍ മാറ്റിമാറ്റി കണ്ണാടിക്ക് മുന്നില്‍ ഏറെനേരം നില്‍ക്കുമെങ്കിലും ഇക്കാര്യം ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍നിന്നുപോലും മറച്ചുവെക്കുന്നവരാണ് സ്ത്രീകള്‍.

shortlink

Related Articles

Post Your Comments


Back to top button