Jobs & VacanciesLatest NewsNewsEducation & Career

വിവിധ സേനകളിലായി കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കോണ്‍സ്റ്റബിള്‍ (ജി.ഡി.) -സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എന്‍.ഐ.എ., എസ്.എസ്.എഫ്., റൈഫിള്‍മാന്‍ (ജി.ഡി.) അസം റൈഫിള്‍സ് എക്സാമിനേഷന്‍ 2021-ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.

ഒഴിവുകള്‍: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്-7545, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്-1431, സശസ്ത്ര സീമ ബെല്‍-3806, അസം റൈഫിള്‍സ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.

യോഗ്യത: അംഗീകൃത ബോര്‍ഡ്/സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളില്‍ യോഗ്യത നേടാത്തവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.

Read Also  :  ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം, റിമാന്‍ഡ് പ്രതിയുടെ മരണം പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം

പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

shortlink

Related Articles

Post Your Comments


Back to top button