Latest NewsNewsIndia

ഗോമാതാവിന്‍റെ പേരില്‍ മന്ത്രിയുടെ സത്യപ്രതിജ്​ഞ

ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്

ബംഗളൂരു: കർണ്ണാടകയിൽ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള‌ള ബിജെപി സര്‍ക്കാരില്‍ 29 മന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആണ് സാധാരണ സാമാജികരും ഭരണകര്‍ത്താക്കളും സത്യപ്രതിജ്ഞ ചെയ്യാറ്. എന്നാല്‍ കര്‍ണാടകയിലെ പുതിയ മന്ത്രിമാരില്‍ ചിലര്‍ വ്യത്യസ്തമായ രീതിയിലാന്പ്‌ സത്യപ്രതിജ്ഞ നടത്തിയത്.

read also: മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം കള്ളപ്പണ നിക്ഷേപം, സിപിഎം നേതാക്കള്‍ക്ക് പങ്ക്

മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്രത്തിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഖനന വകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്.

യെദ്യൂരപ്പ രാജിവച്ചതിനെ തുടർന്നാണ് പുതിയ മുഖ്യമന്ത്രിയായി ജൂലായ് 28നു ബൊമ്മെ അധികാരമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button