KeralaLatest News

‘ഇവിടെ കിങ്ങിണിക്കുട്ടന്മാരില്ല, രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല’ മുരളീധരനെതിരെ അൻവർ

'ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല'

കോഴിക്കോട്: സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് രൂക്ഷമായ ഭാഷയിൽ മറുപടി നല്‍കി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. അന്‍വര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് മുരളീധരന്‍ ഇന്ന് പറഞ്ഞിരുന്നു.

ഒപ്പം അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ജനങ്ങളോട് എം.എല്‍.എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അൻവറിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇവിടെ കിങ്ങിണികുട്ടന്മാരില്ല..
ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച്‌ ജീവിതങ്ങളാണിവിടെയുള്ളത്‌..
ഇനി അവിടുത്തെ കാര്യം..
ലീഡറോടെ ബഹുമാനമുള്ളൂ.

അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല.
രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല.
പി.വി.അൻവറാണ്..
പറയാനുള്ളത്‌ നേരിട്ട്‌ തന്നെ പറയും..

shortlink

Related Articles

Post Your Comments

Related Articles


Back to top button