Latest NewsKeralaIndia

‘സ്വാതന്ത്ര്യ സമര രക്​തസാക്ഷി’ പട്ടികയില്‍നിന്ന്​ വാരിയംകുന്നത്തും ആലിമുസ്​ല്യാരുമുള്‍പെടെ 387 പേർ പുറത്തേക്ക്

കൊല്ലപ്പെട്ട 'മാപ്പിള കലാപകാരികള്‍' ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ്​ മരിച്ചത്​.

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ (ഐ.സി.എച്ച്‌​.ആര്‍) തയാറാക്കിയ സ്വാതന്ത്ര്യ സമര രക്​തസാക്ഷി നിഘണ്ടുവില്‍നിന്ന്​ വാരിയം കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി, ആലി മുസ്​ല്യാര്‍ ഉള്‍പെടെ 387 പേർ പുറത്തേക്ക്. 1921ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി നടന്ന​തല്ലെന്നും മത പരിവര്‍ത്തനം ലക്ഷ്യമിട്ട്​ നടന്ന മതമൗലികവാദി ​പോരാട്ടമായിരുന്നുവെന്നും ഉള്ള സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നീക്കം. നിഘണ്ടുവിന്‍റെ അഞ്ചാം വാള്യം പുനഃപരിശോധിച്ച ഐ.സി.എച്ച്‌​.ആര്‍ പാനലാണ്​ നിര്‍ദേശം സമര്‍പ്പിച്ചത്​.

സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളൊന്നുപോലും ദേശീയതയിലൂന്നിയതോ ബ്രിട്ടീഷ്​ വിരുദ്ധമോ ആയിരുന്നില്ലെന്ന്​ സമിതി പറയുന്നു. ഇന്ത്യയില്‍ ഖിലാഫത്ത്​ ഭരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടന്ന സമരമായാണ്​ ഐ.സി.എച്ച്‌​.ആര്‍ പാനല്‍ മലബാര്‍ സമരത്തെ കാണുന്നത്​. ഐ.സി.എച്ച്‌​.ആര്‍ കണ്ടെത്തല്‍ പ്രകാരം ശരീഅത്ത്​ നിയമം നടപ്പാക്കിയ കലാപകാരിയായിരുന്നു വാരിയംകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജി. ‘നിരവധി ഹിന്ദുക്കളെ അദ്ദേഹം തലവെട്ടി. മതനി​രപേക്ഷ മുസ്​ലിംകളെ ​പോലും അവര്‍ വിട്ടില്ല’.

‘കലാപകാരികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടവര്‍ അവിശ്വാസികളായി മുദ്രകുത്തപ്പെട്ടു. കൊല്ലപ്പെട്ട ‘മാപ്പിള കലാപകാരികള്‍’ ഏറെയും ജയിലില്‍ കോളറയും മറ്റു പ്രകൃതി കാരണങ്ങളും കൊണ്ടാണ്​ മരിച്ചത്​. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ്​ കോടതി നടപടികള്‍ക്കൊടുവില്‍ ഭരണകൂടം വധിച്ചത്’​- ഐ.സി.എച്ച്‌​.ആര്‍ പാനല്‍ പറയുന്നു.

സമരം വിജയിച്ചിരുന്നുവെങ്കില്‍ പ്രദേശം ഖിലാഫത്ത്​ ഭരണത്തിന്​ കീഴിലാകുമായിരുന്നുവെന്നും ആ ഭാഗം ഇന്ത്യക്ക്​ എന്നെന്നേക്കുമായി നഷ്​ടമാകുമായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌​ റിപ്പോര്‍ട്ട്​ പറയുന്നു. പാനല്‍ നിര്‍ദേശിച്ച പ്രകാരം രക്​തസാക്ഷികളുടെ പട്ടിക പുനഃപരിശോധിക്കുമെന്നും പുതിയ നിഘണ്ടു ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുമെന്നും ഐ.സി.എച്ച്‌​.ആര്‍ ഡയറക്​ടര്‍ (ഗവേഷണ, ഭരണ നിര്‍വഹണ വിഭാഗം) ജീ ഉപാധ്യായ വ്യക്​തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button