CricketLatest NewsNewsSports

ഐപിഎൽ രണ്ടാം പാദം: ഓസീസ് സൂപ്പർ പേസർ സിഎസ്കെയിൽ തിരിച്ചെത്തും

ചെന്നൈ: ഐപിഎൽ 2021 സീസണിന്റെ രണ്ടാം പാദം ആരംഭിക്കാനിരിക്കെ കൈയിലുള്ള താരങ്ങളെ കൂടി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജസ്ഥാൻ റോയൽസ്. എന്നാൽ ഓസീസ് സൂപ്പർ പേസർ ടീമിൽ തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്. ആദ്യ പാദത്തിൽ ടീമിനൊപ്പം ഇല്ലാതിരുന്ന ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡാണ് രണ്ടാം പാദത്തിൽ കളിക്കാനെത്തുന്നത്. ഹെയ്സൽവുഡ് ഉടൻ ടീമിനൊപ്പം ചേരുമെന്ന് ടീം ഔദ്യോഗികമായി അറിയിച്ചു.

‘ഹെയ്സൽവുഡ് സെപ്തംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദം കളിക്കുമെന്നത് ഉറപ്പായിട്ടുണ്ട്. ആദ്യ പാദത്തിൽ കളിക്കാനില്ലാതിരുന്ന താരങ്ങൾക്ക് രണ്ടാം പാദത്തിൽ ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. ഹെയ്സൽവുഡിന്റെ ഫോം സിഎസ്കെയെ സംബന്ധിച്ച് കരുത്തുയർത്തുന്ന കാര്യമാണ്’ സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു.

Read Also:- ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡായ ബോളർ ആ ഇന്ത്യൻ താരം: ഉസ്മാൻ ഖവാജ

ലുങ്കി എൻഗിഡി, ബ്രാവോ, മോയിൻ അലി എന്നിവർ കളിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ ഹെയ്സൽവുഡും കളിക്കുമെന്ന വാർത്ത ധോണിയെയും സംഘത്തെയും കൂടുതൽ കരുത്തരാക്കും. ആദ്യ പാദം അവസാനിക്കുമ്പോൾ നിലവിൽ ചെന്നൈ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button