USALatest NewsNewsInternational

‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണം: അമേരിക്കൻ സേനയുടെ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാൻ

അമേരിക്കന്‍ സൈന്യത്തിന് വിവിധ സഹായങ്ങള്‍ ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ പൗരന്മാരെ തേടി താലിബാന്‍ ഭീകരര്‍ തിരച്ചില്‍ ആരംഭിച്ചു

കാബൂള്‍ : അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കന്‍ സേനയുടെ പൂര്‍ണമായ പിന്മാറ്റത്തിന് പിന്നാലെ നയം വ്യക്തമാക്കി താലിബാന്‍. അമേരിക്കന്‍ സൈന്യത്തിന് വിവിധ സഹായങ്ങള്‍ ചെയ്തു എന്ന് സംശയിക്കുന്ന അഫ്ഗാൻ പൗരന്മാരെ തേടി താലിബാന്‍ ഭീകരര്‍ തിരച്ചില്‍ ആരംഭിച്ചു. സംശയമുള്ളവരുടെ വീടിന് മുന്നില്‍ ‘കീഴടങ്ങുകയോ മരിക്കുകയോ’ ചെയ്യണമെന്ന് നോട്ടീസുകൾ പതിക്കുകയാണ് ഭീകരർ. താലിബാന്‍ കോടതികളില്‍ നോട്ടീസുമായി ഹാജരാകാനാണ് പൗരന്മാർക്ക് നൽകുന്ന നിര്‍ദ്ദേശം.

നേരത്തെ സോവിയറ്റ് യൂണിയന്റെ അഫ്ഗാനിൽനിന്നുള്ള പിന്മാറ്റ സമയത്തും ഇതേ രീതികൾ തന്നെയാണ് താലിബാന്‍ അവലംബിച്ചത്. ഇത്തരത്തിൽ ആയിരക്കണക്കക്കിന് സാധാരണക്കാരാണ് അന്ന് കൊലചെയ്യപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ നഗരങ്ങളിലും, ഗ്രാമങ്ങളിലും താലിബാന്റെ നോട്ടീസുകൾ കണ്ടതോടെ ആളുകള്‍ ഭയപ്പാടിലാണ്. താലിബാൻ കോടതിയില്‍ ഹാജരായാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് ഉറപ്പുള്ളതിനാൽ നോട്ടീസ് ലഭിച്ച മിക്കവരും നാട് വിടാൻ ശ്രമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button