KeralaLatest NewsNews

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്: ആനി രാജയെ തള്ളി സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പരാമര്‍ശം തളളി സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജയുടെ പ്രസ്താവനയോട് യോജിപ്പില്ലെന്നും വിമർശനം അറിയിക്കേണ്ടത് പാർട്ടി ഫോറത്തിലാണെന്നും സിപിഐ സംസ്ഥാന നേതൃത്വം പറഞ്ഞു. ആനി രാജയുടെ നടപടിക്കെതിരെ ദേശീയ നേതൃത്വത്തിൽ പരാതി ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് കേരള പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ആനി രാജ രംഗത്തെത്തിയത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന് ആനി രാജ പറഞ്ഞു പൊലീസുകാരുടെ അനാസ്ഥ കൊണ്ട് പല മരണം സംഭവിക്കുന്നു. ദേശീയ തലത്തിൽ പോലും നാണക്കേട്. ഇതിനായി ആർ എസ് എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

Read Also  :  പഞ്ചശിർ പിടിച്ചെടുക്കാൻ സാധിക്കാതെ താലിബാൻ : ഇന്ന് കൊല്ലപ്പെട്ടത് 13 താലിബാൻ ഭീകരർ

ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി നടത്തുന്നത്? സ്ത്രീകൾക്കായി പ്രത്യേക വകുപ്പു സ്വതന്ത്ര്യ മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button