KeralaLatest NewsNews

രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടി: അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കരുതെന്ന് പ്രതിപക്ഷനേതാവ്

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

തിരുവനന്തപുരം: കോവിഡിന്റെ പേരില്‍ രാത്രികാല കര്‍ഫ്യൂ ബുദ്ധിശൂന്യമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ജനങ്ങളിൽ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘പ്ലസ് വണ്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തില്‍ വലിയ വിമര്‍ശനമുണ്ട്. കോവിഡ് വ്യാപനം ഉണ്ടാക്കുന്ന നിയന്ത്രണങ്ങളാണ് കേരളത്തിലുള്ളത്. ആര്‍.ടി.പി.സി.ആര്‍ നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണ്. എന്നാല്‍ ഒരാഴ്ചക്കകം സര്‍ക്കാര്‍ നിലപാട് മാറ്റി. ആന്റിജന്‍ പരിശോധന ശാസ്ത്രീയമല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ല നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്’- അദ്ദേഹം പറഞ്ഞു.

Read Also: ദമ്പതികൾ എന്ന വ്യാജേന കാറിൽ കഞ്ചാവ് കടത്തൽ: യുവതിയും യുവാവും അറസ്റ്റിൽ

ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കണ്ണൂരില്‍ ഡി.സി.സി ഓഫീസ് ഉദ്ഘാടനത്തില്‍ എല്ലാ നേതാക്കളുമുണ്ട്. നേതാക്കള്‍ പരസ്പരം കാണുന്നതില്‍ പ്രത്യേകമായി ഒന്നുമില്ല. കെ.പി.സി.സി പ്രസിഡന്റിനെ കാണുന്നത് രഹസ്യകൂടിക്കാഴ്ചയല്ല. എല്ലാ ദിവസവും അദ്ദേഹത്തെ കാണാറുണ്ട്. പാര്‍ട്ടി കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ന് കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഫോര്‍മുല ഉണ്ടാക്കുമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിനെത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button