Latest NewsNewsLife StyleFood & CookeryHealth & Fitness

ഫ്‌ളാക്‌സ് സീഡ്‌ ഓയിലിന്‍റെ ഗുണങ്ങളെ കുറിച്ചറിയാം

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ ഇവ സഹായിക്കും. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാനും മികച്ചകാണ്. ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് ഇവ. ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും. മീന്‍ കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണിത്.

Read Also  : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്‌നത പ്രദര്‍ശനം: പോ​ക്സോ കേസിൽ പ്രതി അറസ്റ്റിൽ

ഹൃദയാരോഗ്യം സംരക്ഷിക്കാനും ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും ഹൃദയാരോഗ്യത്തെ ഇവ സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് പല എണ്ണകളും നാം ഉപയോഗിച്ചുവരുന്നു. എന്നാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് ഫളാക്‌സ് സീഡ്‌ ഓയില്‍. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഫ്‌ളാക്‌സ് സീഡ്‌ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button