Latest NewsNewsIndiaCrime

മദ്യപിച്ച് ലക്കും ബ്രേക്കുമില്ലാതെ 22 കാരിയായ മോഡൽ സൈനിക വാഹനം തടഞ്ഞു: പിന്നീട് സംഭവിച്ചത് ഇങ്ങനെ…

ഗ്വാളിയര്‍ : മദ്യപിച്ച് നടുറോഡിലിറങ്ങി സൈനിക വാഹനം തടഞ്ഞ 22 കാരിയെ കൈയോടെ പൊക്കി അകത്താക്കി പോലീസ്. മധ്യപ്രദേശിലെ ഗ്വാളിയറിലാണ് നാടക്കീയ രംഗങ്ങൾ അരങ്ങേറിയത്. ഡല്‍ഹി സ്വദേശിനിയായ മോഡലാണ് മദ്യപിച്ച ശേഷം തിരക്കേറിയ റോഡിലേക്ക് ഇറങ്ങി സൈനിക വാഹനം തടഞ്ഞത്.

Also Read:

സംസ്ഥാനം ഭരിച്ച മുൻ മുഖ്യമന്ത്രിയുടെ സഹോദര ഭാര്യ തെരുവിൽ അലയുന്നു: കണ്ണുതള്ളി ജനങ്ങൾ

സൈനിക വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരോട് വഴിയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി തര്‍ക്കിക്കുകയും ഡ്രൈവറെ തള്ളിയിടുകയും ചെയ്തു . തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു . പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ചെത്തിയ യുവതി സൈനിക വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം വാഹനത്തിന്റെ മുന്‍ഭാഗത്ത് ചവിട്ടുകയും, ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട് .

വാഹനത്തില്‍ ചവിട്ടുന്നതിനിടെ ഇവരുടെ ബാഗിൽ നിന്ന് മദ്യക്കുപ്പി താഴേക്ക് വീഴുന്നുണ്ട്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ കേസെടുത്തു. പിന്നീട് യുവതിയെ ജാമ്യത്തിൽ വിട്ടു. സൈനിക ഉദ്യോഗസ്ഥർ ഇതുവരെ യുവതിക്കെതിരെ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button