Latest NewsKeralaNews

‘ബിഷപ്പിനെ വിശ്വാസികൾ സംരക്ഷിക്കും, അതിന് സംഘപരിവാർ വേണ്ട’: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരന്‍

മലപ്പുറം : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ തമ്മിലടിപ്പിച്ച് അതിനിടയിൽ കയറാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇതിന് സഹായം നൽകുന്ന നിലപാടുകൾ ആരും സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഭിപ്രായ വ്യത്യാസങ്ങൾ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പരിഹരിക്കാൻ ഇരു സമുദായ നേതാക്കളും തയ്യാറാകണം. ലഹരി മാഫിയ കേരളത്തിൽ ഉണ്ട്. എന്നാൽ അത് ഒരു മതത്തിന്റെ പേരിൽ കെട്ടിവയ്ക്കരുത്. ബിഷപ്പിന്റെ ചില പ്രസ്താവനകളാണ് വിവാദമായത്. അദ്ദേഹത്തെ സംരക്ഷിക്കാൻ വിശ്വാസികൾ ഉണ്ട്. അതിന് സംഘപരിവാർ വേണ്ട. തർക്കം കൂടുതൽ ഗുരുതരമാകാതെ പരിഹരിക്കേണ്ടത് സർക്കാരാണ്’- കെ മുരളീധരൻ പറഞ്ഞു.

Read Also  :  ട്രെയിന്‍ യാത്രക്കാരെ മയക്കി കിടത്തി കവര്‍ച്ച: പ്രതി ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവ്

കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും ചെറുപ്രായത്തിൽ തന്നെ നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നുവെന്ന പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയാണ് വിവാദമായത്. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ബിഷപ്പ് പ്രസ്താവന നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button