KottayamLatest NewsKeralaNewsIndia

ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി കെസിബിസി മദ്യവിരുദ്ധസമിതി

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെസിബിസി മദ്യവിരുദ്ധ സമിതിയാണ് ജാഗ്രതാ സെല്ലുകള്‍ രപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് മദ്യവിരുദ്ധ സമിതി സെല്ലുകള്‍ ആരംഭിക്കുന്നത്.

കുറവിലങ്ങാട് പള്ളിയില്‍ നടന്ന ആരാധനയ്ക്കിടെയാണ് കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും യുവതലമുറയെയും വഴിതെറ്റിച്ച് മയക്കുമരുന്നിന് അടിമയാക്കാന്‍ ചില ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. അതേസമയം വിവിധയിടങ്ങളില്‍ നിന്ന് ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button