KeralaLatest NewsNewsCrime

എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം: അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട് : അശ്ലീല ചാറ്റിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ, ജുവനൈസ് ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയത്.

Read Also  :  ദുബായ് എക്‌സ്‌പോ 2020: സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് സെക്യൂരിറ്റി കമ്മിറ്റി

വിദ്യാർഥിനിയെ കഴിഞ്ഞാഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ അധ്യാപകൻ ഉസ്മാൻെറ മാനസിക പീഡനമാണെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു. പെൺകുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിലൂടെ അധ്യാപകൻ പിന്തുടർന്നിരുന്നു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസ്സിലാക്കിയ പിതാവ് പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. ഇതോടെ അധ്യാപകൻ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതേ തുടർന്ന് മകൾ ജീവനൊടുക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button