Latest NewsNewsIndiaWriters' Corner

കണ്ണുകളുടെ ഭാഗത്ത് രണ്ട് ദ്വാരമുള്ള പർദ്ദ ജീവിതത്തിൽ ആദ്യമായി ഞാൻ ധരിച്ചു: താലിബാൻ ഭരണത്തിൽ അനുഭവം പങ്കുവെച്ച് ധന്യ

റിസ്ക് എടുക്കണോ എന്ന് അവരും പലവട്ടം ചോദിച്ചു

അഫ്‌ഗാനിസ്ഥാനിൽ പഴയ താലിബാന്‍റെ ഭരണനാളുകളില്‍ നാലു വര്‍ഷത്തിലേറെ കാബൂളില്‍ ജീവിച്ച മലയാളി യുവതിയാണ് ധന്യ രവീന്ദ്രന്‍. ഇപ്പോൾ റോമില്‍ ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപരിപാടിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ധന്യ. വയനാട് പൊഴുതന വാസുദേവ എടത്തിൽ രവീന്ദ്രന്റെയും രമയുടെയും മകളായ ധന്യ 1998 ജനുവരി പതിനെട്ടിനാണ് അമൃത്‌സറില്‍ നിന്നും കാബൂളിലേക്ക് വിമാനം കയറിയത്. അഫ്‌ഗാനിസ്ഥാനിൽ പ്രസിഡൻറ് ബർഹാനുദ്ധീൻ റബ്ബാനിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് താലിബാൻ ആദ്യമായി ഭരണം പിടിച്ചെടുത്ത സമയമായിരുന്നു അത്. ധന്യയുടെ ഭര്‍ത്താവ് അഫ്ഗാന്‍ സ്വദേശിയായ ഹുമയൂണ്‍ ഖൊറാം, ഹിന്ദുവായ മലയാളി ഭാര്യയ്ക്കു വേണ്ടി കണ്ണുകൾ ഒഴികെ ദേഹമാസകലം മൂടുന്ന വലിയ പർദയും ‘മറിയം’ എന്ന പേരുമായി കാബൂള്‍ വിമാനത്താവളത്തില്‍ കാത്തു നിൽക്കുകയായിരുന്നു.

വിമാനത്തിൽ താനും പൈലറ്റിന്റെ സഹോദരിയും ഉൾപ്പെടെ രണ്ടു സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂവെന്ന് ധന്യ പറയുന്നു. ‘പൈലറ്റിന്റെ സഹോദരി കാബൂളിൽ നിന്ന് അദ്ദേഹത്തോടൊപ്പം മടങ്ങും. അവിടെ സ്ഥിരതാമസത്തിനു പോകുന്ന ഏക സ്ത്രീ ഞാനാണ്. റിസ്ക് എടുക്കണോ എന്ന് അവരും പലവട്ടം ചോദിച്ചു. പക്ഷേ, എന്റെ തീരുമാനത്തിനു മാറ്റമുണ്ടായില്ല’. ധന്യ പറഞ്ഞു.

തല മുഴുവനും മൂടിയേ പുറത്തിറങ്ങാവൂ എന്നു വിമാനജീവനക്കാർ കര്‍ശന നിർദേശം നല്‍കിയിരുന്നുവെന്നും വലിയ തിരക്കൊന്നുമില്ലാത്ത വിമാനത്താവളത്തിലെ ജീവനക്കാരെല്ലാം താടി വച്ചവരും തലയിൽ കെട്ടുള്ളവരുമായിരുന്നു എന്നും ധന്യ ഓർക്കുന്നു. സിനിമാപാട്ട് കസറ്റുകൾ, തന്റെ വിവാഹത്തിന്റെയും മാതാപിതാക്കളുടെയും ഫോട്ടോകൾ, നാട്ടിൽ നിന്നു വാങ്ങിയ കരകൗശലവസ്തുക്കൾ അങ്ങനെ കയ്യിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം നശിപ്പിക്കാനായിരുന്നു അവരുടെ നിര്‍ദ്ദേശം.

പെണ്മക്കളുടെ ദിനം: പ്രത്യേക ഓഫറുമായി വണ്ടർലാ പാർക്ക്

ഭർത്താവായ ഖൊറാമും കണ്ണുകളുടെ ഭാഗത്ത് രണ്ടു ദ്വാരങ്ങൾ മാത്രമുള്ള പർദ ധരിച്ച ബന്ധുക്കളായ രണ്ടു സ്ത്രീകളുമാണ് ധന്യയെ സ്വീകരിക്കാൻ എത്തിയത്. അവിടെവച്ച് അവർ ധന്യയേയും പർദ ധരിപ്പിച്ചു. തുടർന്ന് വർഷങ്ങളോളം പർദ ധരിക്കേണ്ടി വന്നതായി ധന്യ ഓർക്കുന്നു.

ഭാര്യയെ അഫ്ഗാനിലേക്ക് കൊണ്ടുവരേണ്ട എന്നായിരുന്നു സിവിൽ എൻജിനീയറായിരുന്ന ഹുമയൂൺ ഖൊറാമിന്റെ തീരുമാനം. മാതാപിതാക്കളും അ ഞ്ചു സഹോദരങ്ങളും അടങ്ങുന്ന ഖൊറാമിന്റെ കുടുംബം താലിബാൻ ഭരണത്തിൽ കടുത്ത പ്രതിസന്ധിയിലായിരുന്നു. സ്ഥിതിഗതികൾ നേരെയാകും വരെ കാത്തിരിക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് ഭാര്യയുമൊത്ത് മാറുകയോ വേണം. കാത്തിരിക്കാനുള്ള തീരുമാനം ഖൊറാം ധന്യയോടും വീട്ടുകാരോടും പറഞ്ഞു. എന്നാൽ ധന്യയുടെ മാതാപിതാക്കള്‍, അതിേനാടു യോജിച്ചെങ്കിലും ധന്യ വഴങ്ങിയില്ല.

താൻ കരുതുന്ന സാഹചര്യമൊന്നുമല്ല ഇവിടെ എന്നും പൊരുത്തപ്പെട്ടുപോകാനോ അതെക്കുറിച്ച് ആലോചിക്കാന്‍ പോലുമോ ചിലപ്പോ സാധിക്കാത്ത സാഹചര്യമാണ് അഫ്ഗാനിൽ എന്നും ഖൊറോം ധന്യയോട് താലിബാനെക്കുറിച്ച് പലവട്ടം വിവരിച്ചു. തൊഴിലോ കൃത്യമായ വരുമാനമോ ഇല്ലാതെ ജീവിതം കടുത്ത ബുദ്ധിമുട്ടിലാണെന്നും പഴയ ഇരുമ്പും ആക്രികളും മറ്റും ശേഖരിച്ചു വിറ്റാണ് ഉപജീവനം കഴിക്കുന്നതെന്നും ഖൊറോം വ്യക്തമാക്കി. സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനോ സിനിമ കാണാനോ ഉച്ചത്തില്‍ ഒരു മൂളിപ്പാട്ട് പാടാനോ ആകില്ലെന്നുമുള്ള ഭർത്താവിന്റെ വാദങ്ങൾ തള്ളി ധന്യ അഫ്ഗാനിലേക്ക് പുറപ്പെടുകയായിരുന്നു.

എയര്‍ ബസിന്റെ സഹായത്തോടെ വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു: 22,000 കോടി രൂപയുടെ കരാര്‍

ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും പ്രണയിച്ചു താലി കെട്ടിയ മനുഷ്യനോട് ഒന്നിച്ച്‌ എന്നുള്ള തീരുമാനത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഉപദേശങ്ങളും ആശങ്കകളും അവഗണിച്ച് ധന്യ കാബൂളിലേക്ക് വിമാനം കയറുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button