Latest NewsUAENewsInternationalGulf

കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചു: ദുബായിയിൽ തൊഴിലാളിയ്ക്ക് ആദരം

ദുബായ്: കളഞ്ഞു കിട്ടിയ പഴ്സ് ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച തൊഴിലാളിയെ ആദരിച്ച് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ. ജാക്കിർ ഹുസൈൻ എന്ന തൊഴിലാളിയാണ് കളഞ്ഞു കിട്ടിയ പഴസും അതിനുള്ളിലെ പണവും സുരക്ഷിതമായി ഉടമസ്ഥനെ തിരികെ ഏൽപ്പിച്ചത്.

Read Also: മക്കളെ കൊന്ന് വീഡിയോ ബന്ധുക്കൾക്ക് അയച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു: കാരണക്കാരി ഭാര്യയെന്ന് സന്ദേശം

ജാക്കിർ ഹുസൈന്റെ സത്യസന്ധതയ്ക്കാണ് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ ആദരവ് അറിയിച്ചത്. അദ്ദേഹത്തിന് ഉപഹാരം സമ്മാനിക്കുന്ന ചിത്രവും ദുബായ് മുൻസിപ്പാലിറ്റി പങ്കുവെച്ചിട്ടുണ്ട്. സദ്പ്രവൃത്തികൾ ചെയ്യുവരെ ആദരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും ദുബായ് എപ്പോഴും ശ്രമിക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ എടിഎമ്മിൽ നിന്നും കണ്ടെത്തിയ തുക തിരികെ ഏൽപ്പിച്ച ഇന്ത്യൻ പ്രവാസിയെ അജ്മാൻ പോലീസും ആദരിച്ചിരുന്നു. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അജ്മാൻ പോലീസിന്റെ നടപടി. പാണ്ഡ്യൻ എന്ന പ്രവാസിയെയാണ് അജ്മാൻ പോലീസ് ആദരിച്ചത്. എടിഎമ്മിൽ നിന്നും കിട്ടിയ തുക തിരികെ നൽകി പാണ്ഡ്യൻ ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റിയെന്ന് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ഓഫീസ് ഡയറക്ടർ കേണൽ അബ്ദുള്ള ഖൽഫാൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കിയിരുന്നു.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16638 വാക്‌സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button