Latest NewsNewsSaudi ArabiaInternationalGulf

സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിയമനം: വിവിധ തസ്തികകളിലേക്ക് ജോലിയ്ക്കായി അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലേക്ക് വിവിധ തസ്തികകളിൽ ഇന്ത്യയിൽ നിന്ന് നിയമനം നടത്തുന്നു. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹെഡ്മിസ്ട്രസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പ്രൈമറി ടീച്ചർ, നഴ്‌സറി ട്രെയിൻഡ് ടീച്ചർ, ഐ.ടി സൊലൂഷൻ, സ്മാർട്ട് ക്ലാസ് മെയിന്റനൻസ് ആന്റ് റിപ്പയർ, ബിൽഡിങ് മെയിന്റനൻസ് ഇൻചാർജ്, നഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഓഡിയോ വിഷ്വൽ ടെക്‌നീഷൻ / ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

Read Also: വിവാഹേതര ബന്ധം: യുവതിയേയും യുവാവിനേയും നഗ്നരാക്കി നടത്തിയ 60 പേര്‍ക്കെതിരേ പോലീസ് കേസ്

സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലിയ്ക്കായി അപേക്ഷ നൽകാം. www.iisjed.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 17 ന് വൈകുന്നേരം ഇന്ത്യൻ സമയം 7.30 വരെയാണ് അപേക്ഷ സമർപ്പിക്കാം. ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളെല്ലാം ഡൽഹിയിൽ വെച്ചായിരിക്കും നടക്കുക. ടീച്ചിങ്, സപ്പോർട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികൾക്ക് മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒഴിവുകളുടെ എണ്ണവും യോഗ്യതയും സംബന്ധിച്ച വിശദ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കാം.

Read Also: റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച്‌ ഓട്ടോഡ്രൈവര്‍: വൈറൽ വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button