Latest NewsNewsIndia

ചൈനീസ് പ്രകോപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഏകപക്ഷീയമായ നടപടികളാണ് മേഖലയിലെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ മൂലകാരണം ഇന്ത്യയുടെ നീക്കങ്ങളാണെന്നും ചൈനീസ് പ്രദേശത്ത് അനധികൃതമായി കടന്നുകയറാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നുമുള്ള ചൈനയുടെ ആരോപണത്തിന് മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.

Read Also : ആനമലയില്‍നിന്ന് യുവാവ് തട്ടിക്കൊണ്ടുപോയ അഞ്ചു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി

ഇന്ത്യ തങ്ങളുടെ നിലപാട് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ചൈന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.മേഖലയില്‍ ചൈന ആയുധ വിന്യാസവും വര്‍ധിപ്പിക്കുന്നുണ്ട്. ചൈനീസ് നടപടികളോടുള്ള പ്രതികരണമാണ് ഇന്ത്യന്‍ സായുധ സേനയുടെ മേഖലയിലെ സേനാ വിന്യാസമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും പൂര്‍ണമായി പാലിച്ചുകൊണ്ട് കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (LAC) ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈന എത്രയും പെട്ടെന്ന് തന്നെ പ്രവര്‍ത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button