Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: കുവൈത്ത് പവലിയന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 വേദിയിൽ കുവൈത്ത് എക്‌സ്‌പോ തുറന്നു. 5,600 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള കുവൈത്ത് പവലിയൻ സന്ദർശകർക്കായി തുറന്നു. രാജ്യത്തിന്റെ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളർച്ചയും സമൃദ്ധിയും എന്നിവയാണ് ഇവിടെ കേന്ദ്ര വിഷയങ്ങൾ.

Read Also: വൻ നഷ്ടം: കുരങ്ങന്മാർ തേങ്ങ എറിഞ്ഞ് ബസിന്റെ ചില്ലുകൾ തകർത്തു, വനംവകുപ്പിന്റേത് രസകരമായ പ്രതികരണം

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് ഹമദ് അൽസബാഹിനെ പ്രതിനിധീകരിച്ച് വിവര-സാംസ്‌കാരിക-യുവജനകാര്യ മന്ത്രി അബ്ദുൽ റഹ്മാൻ ബദാഹ് അൽമുതൈരി പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചത്. കുവൈത്തി സംസ്‌കാരവും പാരമ്പര്യവും കോർത്തിണക്കിയുള്ള പ്രത്യേകം തയാറാക്കിയ നൃത്ത പ്രകടനത്തോടെയായിരുന്നു അതിഥികളെയും സന്ദർശകരെയും പവലിയനിലേക്ക് സ്വാഗതം ചെയ്തത്.

സാംസ്‌കാരിക പരിപാടികൾക്കൊപ്പം, സാങ്കേതിക മികവുകളിലേക്ക് കുവൈത്ത് എങ്ങനെ ഉയർന്നു വന്നുവെന്നും കഴിഞ്ഞ ദശകങ്ങളിൽ ഇന്നൊവേഷൻ, പാരിസ്ഥിതിക സുസ്ഥിരത, വികസനം എന്നിവ എപ്രകാരം നേടിയെടുത്തുവെന്നും പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,793 വാക്സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button