Latest NewsSaudi ArabiaNewsInternationalGulf

പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും അക്കാര്യം വ്യക്തിവിവര ആപ്പായ ‘തവക്കൽനാ’യിൽ സ്റ്റാറ്റസായി കാണിക്കുകയും വേണമെന്നാണ് നിബന്ധന. സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, സ്പോർട്സ്, ടൂറിസം മേഖലകളിലും പൊതു സ്വകാര്യ സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനം എന്നിവയിലും സാംസ്‌കാരിക – സാമൂഹിക – വിനോദ പരിപാടികളിലും ഇനി പ്രവേശനം ലഭിക്കുക വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും.

Read Also: ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു

തവക്കൽനാ ആപ്പിലെ സ്റ്റാറ്റസ് പ്രകാരം, കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്ത് 2021 ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്‌സിനെടുത്തവരെ മാത്രമാണ് രോഗപ്രതിരോധ ശേഷിയാർജ്ജിച്ചവരായി കണക്കാക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ തവക്കൽനാ ആപ്പിൽ ഉൾപ്പെടുത്തിയതായും ഒക്ടോബർ മൂന്നിനാണ് സൗദി അറേബ്യ അറിയിച്ചത്. വിമാന യാത്ര, ഉംറ തീർത്ഥാടനത്തിന് അനുമതി തേടൽ തുടങ്ങിയവയ്ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിൻ നിർബന്ധമാണ്.

Read Also: കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button