ThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read:ഉത്രാ കൊലപാതകം: കേസില്‍ വിധി ഇന്ന്

കാസര്‍കോട് , കണ്ണൂര്‍ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂര്‍ , എറണാകുളം ,ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ പൂർണ്ണമായും കുറഞ്ഞിട്ടുണ്ട്. വെള്ളം കെട്ടി നിന്ന ഇടങ്ങളിൽ നിന്നൊക്കെ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് രാത്രിയോടെ ചിലയിടങ്ങളില്‍ നേരിയ മഴ തുടര്‍ന്നു. എന്നാൽ എവിടെയും കാര്യമായി നാശനഷ്ടങ്ങളില്ല. കോഴിക്കോട് താലൂക്കില്‍ ക്യാമ്പുകളിലായി 400 പേരാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button