YouthLatest NewsNewsMenWomenLife Style

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം!

ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഹെല്‍ത്തി ഡയറ്റും വ്യായാമവുമൊക്കെ ആവശ്യമാണ്. അത്തരത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിചയപ്പെടാം..

➤ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നതാണ് പ്രധാന കാര്യം. ഭക്ഷണം മൂന്നോ നാലോ തവണയായി തന്നെ കഴിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയും അറിഞ്ഞ് കഴിക്കുക. പച്ചക്കറി, പഴങ്ങള്‍, പാല്‍, മുട്ട, മത്സ്യം തുടങ്ങി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കാനും ശ്രദ്ധിക്കുക.

➤ പ്രഭാത ഭക്ഷണം മുടക്കരുത്. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കിയാല്‍ പിന്നീട് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വലിയ തോതില്‍ കൂടാനും സാധ്യതയുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിക് നിരക്കിനെയും ബാധിക്കാം.

➤ വെള്ളം ധാരാളം കുടിക്കുക. കലോറിയെ എരിച്ചുകളയാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിര്‍ജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.

➤ രാത്രി അമിതമായി ഭക്ഷണം കഴിക്കരുത്. പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് വലിയ തോതില്‍ അടങ്ങിയ ഭക്ഷണം രാത്രി കഴിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

➤ മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് അറിയാമല്ലോ. ഇവയുടെ ഉപയോഗവും കുറയ്ക്കുക.

➤ പഞ്ചസാരയും ഉപ്പും ശരീരത്തിന് അത്ര നല്ലതല്ല. ഇത് പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഇടയാക്കുന്നു. അതിനാല്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.

Read Also:- ദ്രാവിഡ് കോച്ചാകുന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല: വിരാട് കോഹ്‌ലി

➤ ജങ്ക് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കുക. പകരം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും നട്‌സും പഴങ്ങളും മറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

➤ ദിവസവും വ്യായാമം ചെയ്യണം. യോഗയും നല്ലതാണ്. ഇവയൊക്കെ സ്‌ട്രെസ്സ് അകറ്റി മാനസികമായ സന്തോഷം നല്‍കാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button