KeralaCinemaMollywoodLatest NewsNewsEntertainment

‘കുടുംബത്തിൽ പിറന്ന പെണ്ണ് എന്ന പേര് കിട്ടാൻവേണ്ടി സ്ത്രീകൾ സുരാജിനെ പോലെയുള്ള ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നു’

2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശനിയാഴ്ചയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. മികച്ച നടനായി ജയസൂര്യയേയും മികച്ച നടിയായി അന്ന ബെന്നിനെയും മികച്ച സിനിമയായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണുമാണ് ജൂറി തെരഞ്ഞെടുത്തത്. നിമിഷ സജയനെ മികച്ച നടിയായി തിരഞ്ഞെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി വ്യക്തമാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുഹാസിനി ഇക്കാര്യം പറയുന്നത്.

‘നിമിഷ സജയന് നോമിനേഷന്‍ വന്ന മാലിക് എന്ന എന്ന ചിത്രത്തില്‍ തിരക്കഥയ്ക്കും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സിനിമയുടെ ഉള്ളടക്കവുമായിരുന്നു പ്രാധാന്യം. എന്നാല്‍ കപ്പേളയില്‍ അന്ന ബെന്‍ ആണ് സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. അക്കാരണം കൊണ്ടാണ് അന്നയെ മികച്ച നടിയായി തെരഞ്ഞെടുത്തത്,’ സുഹാസിനി പറയുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു.

Also Read:ഇന്ത്യ, അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി ശൈഖ് അബ്ദുള്ള

‘നിമിഷ സജയൻ ബോൾഡാണ്. മേക്കപ്പ് ഇല്ലാതെ അഭിനയിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കണ്ട ദിവസം രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. കുറ്റബോധമാണ് തോന്നിയത്. സുരാജിനെ പോലെയുള്ള ഭർത്താക്കന്മാരെ നമ്മൾ പ്രോത്സാഹിപ്പിക്കുകയാണ്. വെള്ളം വേണോ? ചായ വേണോ എന്നൊക്കെ ചോദിച്ച് എല്ലാം ചെയ്യുന്നു. എല്ലാ സ്ത്രീകളും അതുതന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ആ സിനിമ കണ്ടിട്ട് എനിക്ക് വിഷമമായിരുന്നില്ല, കുറ്റബോധമായിരുന്നു. കുടുംബത്തിൽ പിറന്ന നല്ല പെണ്ണ് എന്ന പേര് കിട്ടാൻ വേണ്ടി സ്ത്രീകൾ സുരാജിനെ പോലെയുള്ള ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുകയാണ്. ഭാവിയെ ഇല്ലാതാക്കുകയാണ് അവർ’, സുഹാസിനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button