KeralaLatest NewsNews

ഒറ്റക്കണ്ണനാകില്ല: അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടും: ചെറിയാൻ ഫിലിപ്പ്

തികച്ചും സ്വതന്ത്രമായി ആരംഭിക്കുന്ന ചാനലിന്റെ പേര് ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്നായിരിക്കും

തിരുവനന്തപുരം : തന്റെ രാഷ്ടീയ നിലപാടുകൾ പരസ്യമായി വ്യക്തമാക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ജനുവരി ഒന്നിന് ആരംഭിക്കുന്ന യൂട്യൂബ് ചാനലിലൂടെയാവും പ്രതികരണമെന്നാണ് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആരംഭിക്കുന്ന ചാനലിന്റെ പേര് ‘ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു’ എന്നായിരിക്കും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്‌ട്രീയ നിലപാട് പ്രശ്‌നാധിഷ്ടിതമായിരിക്കുമെന്നും, ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടുമെന്നും കുറിപ്പിൽ പറയുന്നു.

Read Also  : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം: ഖുറാൻ കൊണ്ടുവച്ചത് മുസ്ലീം യുവാവ്‌: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കുറിപ്പിന്റെ പൂർണരൂപം :

ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.

Read Also  :  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: സംവിധായകന്‍ ശങ്കറിന്റെ മരുമകനും പിതാവിനുമെതിരെ കേസ്

കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button