Latest NewsNewsInternational

‘ഇനി കെട്ടിപ്പിടുത്തം വേണ്ട’: ആലിംഗന രംഗങ്ങള്‍ ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്ന് പാകിസ്ഥാൻ

'കിടപ്പറ രംഗങ്ങളും ആലിംഗനവും ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിര്': മാന്യതയ്ക്ക് കോട്ടം തട്ടുന്ന ഈ രംഗങ്ങൾ വേണ്ടെന്ന് പാകിസ്ഥാൻ

കറാച്ചി: പ്രാദേശിക ചാനല്‍ പരമ്പരകളില്‍ നിന്നും ആലിംഗന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്റി അതോറിറ്റി (പെമ്ര) രംഗത്ത്. പാകിസ്ഥാനിലെ പുതിയ സെന്‍സര്‍ഷിപ്പ് നയങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത്തരം രംഗങ്ങൾ പാകിസ്ഥാൻ ജനതയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്നതാണെന്ന് പെമ്ര നിരീക്ഷിച്ചു.

ആലിംഗനം, കിടപ്പറ രംഗങ്ങൾ പോലുള്ളവ ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്നും ഇസ്‌ലാമിക രീതിയില്‍ മുന്നോട്ട് പോവുന്ന പാക് ജനതയുടെ മാന്യതയ്ക്ക് കോട്ടം തട്ടുമെന്നും പെമ്ര ചൂണ്ടിക്കാണിച്ചു. പുതിയ സെന്‍സര്‍ഷിപ്പ് നയം പുറപ്പെടുവിച്ചതിലൂടെ മാന്യവും സഭ്യവുമായ രംഗങ്ങൾ കുടുംബങ്ങൾക്ക് വീട്ടിലിരുന്ന് കാണാമെന്ന് ഇവർ വിലയിരുത്തുന്നു.

Also Read:നൂറ് കോടിയെന്ന ചരിത്ര നിമിഷം: കേന്ദ്രസർക്കാറിന് ആദരം അർപ്പിച്ച് യുവമോർച്ചയുടെ മനുഷ്യ ശൃംഖല

‘ചില പ്രാദേശിക ചാനല്‍ പരമ്പരകളില്‍ മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, ആലിംഗന രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍, വിവാദപരമായ ഉള്ളടക്കങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. വിവാഹേതര ബന്ധങ്ങളും ദമ്പതികള്‍ക്കിടയിലെ ബന്ധങ്ങളും പാക് സമൂഹത്തിന്റെ ഇസ്‌ലാമിക ജീവിതരീതിയെയും സംസ്‌കാരത്തെയും തീര്‍ത്തും അവഗണിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയെല്ലാം തന്നെ പാക് ജനതയെ ആശങ്കയിലാഴ്ത്തുന്നു. അവരുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന ഇത്തരം രംഗങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. പാക് ജനതയുടെ യഥാര്‍ത്ഥ ജീവിതരീതിയല്ല ഇത്തരം പരമ്പരകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക തത്വങ്ങളെ ഒട്ടും മാനിക്കാത്ത രീതിയിലാണ് ഇവയുടെ സംപ്രേക്ഷണം’, പെമ്ര ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button