Latest NewsFootballNewsSports

പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ സൂപ്പർ സൺ‌ഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലിവർപൂൾ യുണൈറ്റഡിനെ തോൽപ്പിച്ചത്. ലിവർപൂളിനായി മുഹമ്മദ് സലാ ഹാട്രിക്ക് നോടിയപ്പോൾ നബി കെയ്തയും ദിഗോ ജോട്ടയും ഓരോ ഗോളുകൾ വീതം നേടി.

പന്ത് കൈവശം വെക്കുന്നതിലും ലിവർപൂളിനായിരുന്നു ആധിപത്യം. 60-ാം മിനുറ്റിൽ പോൾ പോഗ്ബ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന്റെ തോൽവിയുടെ ആക്കം കൂട്ടി. 4-0ന് രണ്ടാം പകുതി ആരംഭിച്ച ലിവര്‍പൂളിനെതിരെ മാഞ്ചസ്റ്റിന്റേയും ക്രിസ്റ്റ്യാനോയുടേയും മുന്നേറ്റം ലിവര്‍പൂള്‍ പ്രതിരോധം തടഞ്ഞു. 50-ാം മിനിറ്റില്‍ തന്റെ ഹാട്രിക് നേടിയ സല ടീമിന് 5-0ന്റെ അത്യുഗ്രന്‍ ജയമാണ് സമ്മാനിച്ചത്.

Read Also:- എല്‍ ക്ലാസിക്കോ: റയല്‍ മാഡ്രിഡിന് ജയം

1925ന് ശേഷം ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്. ജയത്തോടെ ലീഗില്‍ ചെല്‍സിയുടെ പുറകില്‍ രണ്ടാ-ാം സ്ഥാനത്തേക്ക് ലിവര്‍പൂള്‍ കയറി. 9 കളിക്കളിൽ നിന്ന് 21 പോയിന്റുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാമതും അത്രയും കളികളിൽ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button