News

‘കമ്മറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായ ആളല്ലേ നിങ്ങൾ’: കെ മുരളീധരനെതിരെ എ എ റഹീം

ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച കെ മുരളീധരന്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ശുദ്ധ അസംബന്ധമാണ് മുരളീധരന്‍ വിളിച്ച് പറഞ്ഞത്. കറുത്ത നിറമുള്ളവര്‍ സാധാരണ തെറിപറഞ്ഞ് നടക്കുന്നവരാണെന്നാണ് മുരളീധരന്‍ പറയുന്നതെന്നും മലിനമായ ഇത്തരം മനസുമായി നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും എ എ റഹീം പറഞ്ഞു.

കമ്മറ്റിക്കിടെ അച്ഛന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ നേതാവായി വന്ന മുരളീധരനെ പോലെയല്ല ആര്യ രാജേന്ദ്രനെന്നും അതുകൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ തകർന്നും പോകില്ലെന്നും എ എ റഹീം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  കൊതുകിനെ കൊല്ലാന്‍ വച്ച മൊസ്‌കിറ്റോ കോയിലില്‍ നിന്ന് തീപിടിച്ചു: ഒരു കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു

കുറിപ്പിന്റെ പൂർണരൂപം :

ശുദ്ധ അസംബന്ധമാണ് ഇന്നലെ ശ്രീ കെ മുരളീധരൻ വിളമ്പിയത്. നിങ്ങളുടെ മകളാകാൻ മാത്രം പ്രായമുള്ള ആര്യയെ നോക്കി ഇങ്ങനെപറയാൻ തോന്നിയ താങ്കളുടെ മാനസികാവസ്ഥ അപാരം തന്നെ. ഇങ്ങനെ തരം താഴരുത്. കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ(ആണെന്നാണ് അവർ അവകാശപ്പെടുന്നത്).സൗന്ദര്യം അളക്കുന്ന മാപിനി ഘടിപ്പിച്ച മനസ്സുമായാണോ സോണിയയും പ്രിയങ്കയും മുതൽ നാട്ടിലുള്ള സകലരേയും ഇദ്ദേഹം കാണുന്നതും മാർക്കിടുന്നതും? മുരളീധരന്റെ കാഴ്ചയിൽ, കാണാൻ സൗന്ദര്യമില്ലാത്ത,കറുത്ത ഉടലുള്ള എല്ലാ പെണ്ണിനോടുമുള്ള വെറുപ്പാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

Read Also  :   13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ: മാർച്ചിന് മുമ്പ്‌ നടപടികൾ പൂർത്തിയാക്കും

വെളുപ്പും കറുപ്പുമാണ് സൗന്ദര്യത്തിന്റെ,മനുഷ്യ ബന്ധങ്ങളുടെ അടിസ്ഥാന ഘടകം എന്നാണ് കോൺഗ്രസ്സ് നേതാവ് വിളിച്ചു പറഞ്ഞത്.’കാണാൻ കൊള്ളാത്തവർ’ അതായത്, കറുത്ത നിറമുള്ളവർ സാധാരണ തെറി പറയുന്നവർ എന്ന് കൂടിയാണ് മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്. മലിനമായ ഇത്തരം മനസ്സുമായി നടക്കുന്നവരാണ് ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം. ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന് നല്ല നമസ്കാരം പറയാൻ തോന്നിപ്പോയി.ഉണ്ണിത്താൻ അന്ന് പറഞ്ഞപ്പോൾ വാക്കുകളിൽ സ്ത്രീവിരുദ്ധത കടന്നു കൂടിയിരുന്നു എന്നത് ശരിയാണ് .ആർക്കെതിരെ അങ്ങനെപറഞ്ഞാലും അതൊന്നും അംഗീകരിക്കാനും ആകില്ല.പക്ഷേ,ശീലിച്ചുപോയ വാക്കും ശൈലിയും ആയിരുന്നെകിലും ശ്രീ ഉണ്ണിത്താൻ, താനറിഞ്ഞ മുരളീധരൻ,അറുവഷളനാണ് എന്ന് പറയുകയായിരുന്നു.

Read Also  :   ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേയ്ക്ക് തിരികെ എത്തുന്നു: എകെ ആന്റണിയുമായി സംസാരിച്ചു, സുധാകരന്‍ ചെറിയാനെ കാണും

ആര്യ കടന്നുവന്നത് സമരങ്ങളിലൂടെയും, സംഘടനാ പ്രവർത്തനങ്ങളിലൂടെയുമാണ്. സ്വന്തമായി ഇപ്പോഴും ഒരു വീടുപോലുമില്ലാത്ത,ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിത വഴികളിലൂടെയാണ് ആര്യയുടെ യാത്ര. ശ്രീ കെ മുരളീധരനെപ്പോലെ,വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ചതല്ല. കമ്മിറ്റിക്കിടെ അച്ഛൻ മൂത്രമൊഴിക്കാൻ
പോയപ്പോൾ നേതാവായി വന്നതുമല്ല. അതു കൊണ്ട് ഇങ്ങനെ ആക്രമിച്ചാൽ ആര്യ തകർന്നും പോകില്ല. അവൾ തലയുയർത്തിതന്നെ നിൽക്കും. ശ്രീ മുരളീധരനെ നിലയ്ക്ക് നിർത്താൻ പുതിയ ‘സെമികേഡർ പാർട്ടി’യിൽ ആരുമില്ലേ??

shortlink

Related Articles

Post Your Comments

Related Articles


Back to top button