Latest NewsNewsWeirdVideosFunny & Weird

‘ഇതൊക്കെ നിസ്സാരം’: മതിലും മുള്ളുവേലിയും ചാടിക്കടന്ന് കാട്ടാന: വീഡിയോ കാണാം

വന്യമൃഗങ്ങളുടെ നിരവധി വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ ഒരു മതില്‍ചാടി കടന്ന് വീട്ടില്‍ എത്തുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മതിലിന്റെ മുകളില്‍ മുന്‍കാലുകള്‍ കയറ്റിവെച്ച് ആന അപ്പുറം എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മതിലിനപ്പുറം വീടാണ്. വീട് ലക്ഷ്യമാക്കി ആന വരുന്നതാണ് വീഡിയോയയിലുള്ളത്.

 

മതിലില്‍ സുരക്ഷയ്ക്കായി മുള്ളുവേലി തീര്‍ത്തിട്ടുണ്ട്. ഇതൊന്നും കാട്ടാനയ്ക്ക് കുഴപ്പമില്ല. ഇതെല്ലാം കൂളായി മറികടന്നാണ് ആന വീടിന്റെ മുന്‍വശം എത്തുന്നത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button