Latest NewsNewsSports

പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിൽ

പാരീസ്: ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി ഇന്ത്യയുടെ പിവി സിന്ധു. ബിഡബ്ല്യൂഎഫ് ലോക ടൂർ സൂപ്പർ 750 ടൂർണ്ണമെന്റിൽ പ്രീക്വാർട്ടറിൽ സിന്ധു ലൈൻ ക്രിസ്റ്റോഫെർസെനെതിരെയാണ് നേരിട്ടുള്ള ഗെയിമിൽ വിജയം കൈവരിച്ചത്. 24ാം റാങ്കുകാരിയായിരുന്നു സിന്ധുവിന്റെ എതിരാളി.

ആദ്യ ഗെയിമിൽ ഡാനിഷ് താരം സിന്ധുവിനൊപ്പം പൊരുതിയപ്പോൾ രണ്ടാം ഗെയിമിൽ സിന്ധു തന്റെ മികവ് പുറത്തെടുത്തു. സ്‌കോർ: 21-19, 21-9.

Read Also:- സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയായി, 2023ല്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ കാറുകള്‍ കുതിച്ചുപായും!

ലോക റാങ്കിംഗിൽ 40ാം സ്ഥാനത്തുള്ള ലോഹ കീൻ യെവിനെതിരെ 21-17, 21-13 എന്ന സ്‌കോറിന് വിജയം നേടി ലക്ഷ്യ സെൻ പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടറിൽ കടന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഡച്ച് ഓപ്പൺ ഫൈനലിൽ സിംഗപ്പൂരിന്റെ താരത്തോട് ലക്ഷ്യ പരാജയമേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button