ThiruvananthapuramKeralaLatest NewsEducationNewsCareerEducation & Career

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു: പുതുക്കിയ തീയതി പീന്നീട്

പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പണിമുടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തീയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിവച്ചത്. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ആരംഭിച്ചു.

Read Also : സംസ്ഥാനത്ത് ശക്തമായ മഴ: ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് ഇന്നും നാളെയും, കെ.എസ്.ആര്‍.ടി.ഇ.എ., ബി.എം.എസ്. എന്നിവ ഇന്നും പണിമുടക്കും. ഇടത് വലത്, ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസപ്പെട്ടേയ്ക്കും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button