KeralaLatest NewsNewsIndia

‘കലാപത്തിന് സൂചന നല്‍കിയ രണ്ട് മുസ്‌ലിങ്ങള്‍’; റമീസിന് ലഭിച്ച ഫ്രഞ്ച് ആര്‍ക്കൈവ്‌സിൽ പറയുന്നതിങ്ങനെ: അബ്ബാസ് പനക്കല്‍

'കലാപത്തിന് സൂചന നല്‍കിയ രണ്ട് മുസ്‌ലിങ്ങള്‍': ഫ്രഞ്ച് ആര്‍ക്കൈവ്‌സിൽ പറയുന്നതിങ്ങനെ, വാരിയംകുന്നനാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് ഡോ. അബ്ബാസ് പനക്കല്‍

കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് പുറത്തുവിട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന്റെ ആധികാരികത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്. ഫ്രഞ്ച് ആര്‍ക്കൈവ്‌സിൽ നിന്നുമാണ് ചിത്രം ലഭിച്ചതെന്നായിരുന്നു റമീസ് മുഹമ്മദ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ, ഫ്രഞ്ച് ആര്‍ക്കൈവ്‌സിൽ നിന്നും ലഭിച്ച ചിത്രത്തത്തിന്റെയും ലേഖനത്തിന്റെയും പൂർണരൂപം പുറത്തുവിട്ടിരിക്കുകയാണ് എഴുത്തുകാരന്‍ ഡോ. അബ്ബാസ് പനക്കല്‍. റമീസ് പുറത്തുവിട്ട ചിത്രം പൂര്‍ണമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read:കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം

സയന്‍സ് എറ്റ് വോയേജസ് 1922 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ആലി മുസ്‌ലിയാരുടെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നതെന്നും കുഞ്ഞഹമ്മദ് ഹാജിയെ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇംഗ്ലീഷ് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കലാപത്തിന് സൂചന നൽകിയ രണ്ട് മുസ്‌ലിങ്ങള്‍’ എന്ന പേരിലാണ് ആലി മുസ്‌ലിയാരുടെ ചിത്രത്തിനൊപ്പം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് റമീസ് അവകാശപ്പെടുന്നയാളുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നത്. ലേഖനത്തിൽ അലി മുസ്ലിയാരുടെ പേര് മാത്രമാണ് പരാമർശിച്ചിരിക്കുന്നതെന്നും കൂടെയുള്ളയാളുടെ ചിത്രത്തിൽ പേര് പരാമർശിച്ചിട്ടില്ലെന്നും ആയതിനാൽ ഇയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് ഉറപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രതിഷേധത്തിൽ റഷ്യൻ പങ്കാളിത്തം ബ്രിട്ടീഷുകാർ സംശയിക്കുന്നുവെന്നും ഈ ലേഖനം പറയുന്നു. ആലി മുസ്ലിയാരെ അനുകൂലിക്കുന്ന രണ്ട് പേരുടെ പേര് ലേഖനത്തിൽ പരാമർശിച്ചിട്ടില്ല. കൂടാതെ ലേഖനത്തിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പേരും പരാമർശിച്ചിട്ടില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ജീവചരിത്രം കഴിഞ്ഞ ആഴ്ച പ്രകാശനം ചെയ്തിരുന്നു. സുല്‍ത്താന്‍ വാരിയം കുന്നന്‍ എന്ന് പേരിട്ട പുസ്തകം രചിച്ചത് ചരിത്രകാരന്‍ റമീസ് മുഹമ്മദ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button