PalakkadLatest NewsKeralaNattuvarthaNewsCrime

കുടുംബപ്രശ്‌നം കയ്യാങ്കളിയിലേക്ക്: മുണ്ടൂരില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

വാസിം മരിച്ചതിനെ തുടര്‍ന്ന് വാജിദ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു

പാലക്കാട്: ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍. ഉത്തര്‍പ്രദേശ് സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. ഒരേ കുടുംബത്തിലുള്ള മൂന്നുപേര്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.

Read Also : ചെറുവത്തൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു

മുണ്ടൂരിലെ ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരാണ് മൂന്നു പേരും. കുടുംബപ്രശ്‌നമാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ വാസിം എന്ന് പേരുള്ള മറ്റൊരു ഇതരസംസ്ഥാന തൊഴിലാളിയും വാജിദ് എന്ന മറ്റൊരു തൊഴിലാളിയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാജിദാണ് കൊല്ലപ്പെട്ട വാസിമിനെ വെട്ടിയത്. വാസിം മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഉടനെ തന്നെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ വാസിം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button