MollywoodLatest NewsKeralaNewsEntertainment

ഭയക്കാനുള്ള സാഹചര്യം ഇല്ല: കെപിഎസി ലളിത ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ്

അധികം വൈകാതെ അമ്മ മടങ്ങിയെത്തും

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് കെപിഎസി ലളിത. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പച്ചത് ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ നടിയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ്.

ആരോഗ്യസ്ഥിതിയില്‍ ഭയക്കാനുള്ള സാഹചര്യം ഇല്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു. നിലവിലെ സാഹചര്യം പാനിക്ക് ആവേണ്ട അവസ്ഥയല്ലെന്ന് സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.

read also: ഹൈസ്‌കൂള്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ

”പാനിക്ക് ആവേണ്ട അവസ്ഥയിലല്ല. നിലവില്‍ അമ്മ സുഖമായിരിക്കുന്നു. അധികം വൈകാതെ അമ്മ മടങ്ങിയെത്തും. മാത്രവുമല്ല നിലവില്‍ അല്‍പ്പം പ്രമേഹത്തിന്റെ വിഷയങ്ങള്‍ ആണ് അലട്ടിയത്. കരള്‍ സംബന്ധമായ അസുഖം ഉണ്ടെങ്കിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ അവസ്ഥയില്‍ അല്ല അമ്മയുള്ളത്. വാര്‍ത്തകള്‍ ആണ് അതിഭയാനകം” എന്ന് സിദ്ധാര്‍ഥ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button