Latest NewsNewsFootballSports

തുടരെ പരാജയം, യുണൈറ്റഡ് ആരാധകർ പ്രതിഷേധത്തിലേക്ക്

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങൾ കണക്കിലെടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു. നവംബർ 13ന് ഓൾഡ്ട്രഫോർഡിനു പുറത്ത് സംഘമായി ചേർന്ന് പ്രതിഷേധിക്കാനാണ് ആരാധകരുടെ തീരുമാനം. ക്ലബ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിട്ട് പോകണം എന്നും പരിശീലകൻ ഒലെയെ പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഒലെയുടെ കീഴിൽ ലിവർപൂളിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും വലിയ പരാജയം നേരിട്ടതോടെയാണ് ആരാധകർ ഒലെയെ പുറത്താക്കണണമെന്ന ആവശ്യത്തിൽ എത്തിയത്. അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ചപ്പോഴായിരുന്നു ആരാധകർ പ്രതിഷേധിച്ചത്.

Read Also:- ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യം സംരക്ഷിക്കാം..!!

അന്ന് പ്രതിഷേധം ആക്രമാസക്തമായിരുന്നു. അതു പോലെ വലിയ പ്രതിഷേധമായി ഇതും മാറാൻ സാധ്യതയുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി ആരാധകർ സാമൂഹിക മാധ്യമങ്ങളിലും ക്യാമ്പയിൻ നടത്തുന്നുണ്ട്. പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും നാല് തോൽവിയുമായി പട്ടികയിൽ ആറാം (17) സ്ഥാനത്താണ് യുണൈറ്റഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button