Latest NewsNewsInternational

അഫ്ഗാൻ അതിർത്തിക്ക് സമീപം സ്ഫോടനം: 5 പാക് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ പാക് താലിബാനെന്ന് സൂചന

ആരോപണം നിഷേധിച്ച് താലിബാൻ

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിക്ക് സമീപം നടന്ന സ്ഫോടനത്തിൽ അഞ്ച് പാക് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ആറ് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിലാണ് ഇത്.

Also Read:അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്: പിന്നിൽ ഐഎസ് എന്ന് സൂചന

പാകിസ്ഥാനിലെ തുർബാതിലെ ഹൊസാബ് മേഖലയിൽ നടന്ന സ്ഫോടനത്തിലാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്. സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നാമൻ കൊല്ലപ്പെട്ടതെന്ന് പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാൻ അതിർത്തിക്ക് സമീപം നടന്ന മറ്റൊരു സ്ഫോടനത്തിലാണ് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതും ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർക്ക് മാരകമായി പരിക്കേറ്റതും. ഖൈബർ പക്തൂൺക്വയിലായിരുന്നു സംഭവം. ഐ ഇ ഡി സ്ഫോടനത്തിലായിരുന്നു പൊലീസുകാർ കൊല്ലപ്പെട്ടത്.

ആക്രമണത്തിന് പിന്നിൽ പാക് താലിബാൻ ആണെന്നാണ് സൂചന. എന്നാൽ സംഭവം നിഷേധിച്ച താലിബാൻ, തങ്ങൾ വെടിനിർത്തൽ തുടരുകയാണ് എന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button