ThrissurKeralaNattuvarthaLatest NewsNews

വധു ഒല്ലൂരിൽ, വരൻ ന്യൂസിലാൻഡിൽ : ജില്ലയിലെ ആ​ദ്യ ഓ​ണ്‍ലൈ​ന്‍ വി​വാ​ഹം കു​ട്ട​നെ​ല്ലൂ​രിൽ നടന്നു

കൊവിഡ് കാരണം ന്യൂ​സി​ലാ​ൻ​ഡി​ല്‍ ഡി​സൈ​ന്‍ എ​ൻ​ജി​നി​യ​റാ​യ ജി​തി​നും സെ​റി​നു​മാ​യു​ള്ള വി​വാ​ഹം പലതവണ മാറ്റി വെച്ചിരുന്നു

തൃ​ശൂ​ര്‍ : ജി​ല്ല​യി​ലെ ആ​ദ്യ ഓ​ണ്‍ലൈ​ന്‍ വി​വാ​ഹം കു​ട്ട​നെ​ല്ലൂ​ര്‍ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ല്‍ ന​ട​ന്നു. ഒ​ല്ലൂ​ര്‍ ഹോ​ളി ഏ​യ്ഞ്ച​ല്‍സ് റോ​ഡി​ല്‍ ക​ല്ലൂ​ക്കാ​ര​ന്‍ റാ​ഫി-​ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ സെ​റി​ന്‍ ക​ല്ലൂ​ക്കാ​ര​നും മാ​ള കു​രു​വി​ലാ​ശ്ശേ​രി എ​ല​ഞ്ഞി​ക്ക​ല്‍ പോ​ള്‍സ​ണ്‍-​ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജി​ത​നു​മാ​ണ്​ ഓൺലൈനിലൂടെ വി​വാ​ഹി​ത​രാ​യ​ത്.

കൊവിഡ് കാരണം ന്യൂ​സി​ലാ​ൻ​ഡി​ല്‍ ഡി​സൈ​ന്‍ എ​ൻ​ജി​നി​യ​റാ​യ ജി​തി​നും സെ​റി​നു​മാ​യു​ള്ള വി​വാ​ഹം പലതവണ മാറ്റി വെച്ചിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്താ​ൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കോ​വി​ഡി​നെ തു​ട​ര്‍ന്ന് യാ​ത്ര​ക്ക്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റി. എ​ന്നാ​ൽ, കോ​വി​ഡിന്റെ ര​ണ്ടാം വ​ര​വ് അ​തും ത​ട​സ്സ​പ്പെ​ടു​ത്തിയതോടെയാണ് ഓൺലൈൻ വിവാഹം നടത്താൻ തീരുമാനം ആയത്.

Read Also : കഞ്ചാവുമായി ആന്ധ്ര സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ

നാ​ട്ടി​ലെ​ത്തി​യാ​ല്‍ ജി​തി​ന് തി​രി​ച്ച് പോ​കാ​ൻ കോവിഡ് കാരണം പല തടസങ്ങൾ ഉ​ണ്ടെ​ന്നും വി​വാ​ഹം ക​ഴി​ഞ്ഞാ​ല്‍ ഭാ​ര്യ എ​ന്ന നി​ല​യി​ല്‍ സെ​റി​നെ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നാ​വു​മെ​ന്നും അ​റി​യി​ച്ച​തോ​ടെ വി​വാ​ഹം ഒ​ണ്‍ലൈ​നി​ല്‍ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ വ​രന്റെ പി​താ​വ് പോ​ൾ​സ​ൺ​ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍ണി ന​ല്‍കി സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്​​ട്​ പ്ര​കാ​രം വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button