Latest NewsNewsMobile PhoneTechnology

വണ്‍പ്ലസിന്റെ നോര്‍ഡ് 2 സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയിൽ അവതരിപ്പിച്ചു

വണ്‍പ്ലസ് ഈ വര്‍ഷം വില്പനക്കെത്തിച്ച നോര്‍ഡ് 2 സ്മാര്‍ട്ട്‌ഫോണിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. പ്രശസ്തമായ പാക്ക്-മാന്‍ ഗെയിമിന്റെ തീമില്‍ നോര്‍ഡ് 2 പാക്ക്-മാന്‍ എഡിഷനാണ് പുതുതായി വിപണിയിലെത്തിയിരിക്കുന്നത്. പാക്ക്-മാന്‍ ഗെയിം ഉടമകളായ ബന്ദായി നാംകോയുമായി കൈകോര്‍ത്ത് തയ്യാറാക്കിയിരിക്കുന്ന നോര്‍ഡ് 2 പാക്ക്-മാന്‍ എഡിഷന്‍ 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 37,999 രൂപയാണ് വില.

പേര് സൂചിപ്പിക്കും പോലെ പാക്ക്-മാന്‍ ഗെയിം അടിസ്ഥാനമായ പാനലുകള്‍, ഇന്റര്‍ഫേസ്, തീം എന്നിവ നല്‍കിയാണ് നോര്‍ഡ് 2 പാക്ക്-മാന്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. പാക്ക്-മാന്‍ എഡിഷന്റെ ബാക്കി എല്ലാ ഘടകങ്ങളും നോര്‍ഡ് 2ന് സമാനമാണ്. 90Hz റിഫ്രഷ് റേറ്റും എച്ഡിആര്‍10+ സര്‍ട്ടിഫിക്കേഷനുമുള്ള 6.43-ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. മീഡിയടെക് ഡിമെന്‍സിറ്റി 1200-എഐ SoC ആണ് നോര്‍ഡ് 2ന്റെ ഹൃദയം.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഓക്സിജന്‍ ഒഎസ് 11 ആണ് നോര്‍ഡ് 2ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഫീച്ചറുള്ള 50 മെഗാപിക്‌സല്‍ സോണി IMX766 പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ് (119.7-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ), 2 മെഗാപിക്സല്‍ മോണോ ലെന്‍സ് എന്നിവ ചേര്‍ന്നതാണ് ട്രിപ്പിള്‍ ക്യാമറ.

Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ പേരക്ക..!!

32 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും വണ്‍പ്ലസ് നോര്‍ഡ് 2ല്‍ ഇടം പിടിച്ചിട്ടുണ്ട്. 65W വാര്‍പ്പ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് വെറും 15 മിനിറ്റില്‍ ഒരു ദിവസം മുഴുവന്‍ ഫോണ്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി ചാര്‍ജ് ചെയ്യാം എന്നാണ് വണ്‍പ്ലസിന്റെ അവകാശവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button