Latest NewsNewsInternationalFood & Cookery

അമിതമായി ഭക്ഷണം കഴിക്കുന്നു: ഫുഡ് വ്ലോഗറെ വിലക്കി റസ്റ്റോറന്‍റ്

ഒരോ ഭക്ഷണശാലയിലെത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങിന്‍റെ രീതി

ചാങ്ഷ: ഫുഡ് വ്ലോഗർക്ക് ഭക്ഷണശാലയില്‍ വിലക്ക് ഏർപ്പെടുത്തി ചൈനയിലെ പ്രമുഖമായ സീഫുഡ് റെസ്റ്റോറന്‍റ്. അമിതമായി ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താലാണ് വിലക്ക് എന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്. ചാങ്ഷയിലെ ഹന്‍ദാദി സീഫുഡ് ബിബിക്യൂ ആണ് ഫുഡ് വ്ലോഗറും തദ്ദേശീയനുമായ കാങിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരോ ഭക്ഷണശാലയിലെത്തി ഭക്ഷണം കഴിക്കുന്നത് ലൈവായി സ്ട്രീം ചെയ്യുക എന്നതാണ് കാങിന്‍റെ രീതി. ഇതിനാല്‍ തന്നെ ഇയാള്‍ക്ക് വലിയ ഫോളോവേര്‍സും ഉണ്ട്. അതേസമയം, തങ്ങളുടെ ഭക്ഷണ ശാലയിലേക്ക് വരേണ്ടതില്ലെന്നാണ് ഹന്‍ദാദി സീഫുഡ് ബിബിക്യൂ കാങിനെ അറിയിച്ചിരിക്കുന്നത്. കടല്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഭക്ഷണശാലയാണ് ഇത്.

Read Also  :  ഏറെ അപകടകാരിയായ റേഡിയോ ആക്ടീവ് വസ്തുക്കള്‍ പിടിച്ചെടുത്തു

കാങ് മുന്‍പ് ഇതേ ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയും അതിന്‍റെ വീഡിയോ ലൈവായി സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. ഇത് വളരെ വൈറലാകുകയും ചെയ്തു. അന്ന് കാങ് കഴിച്ചതാണ് ഭക്ഷണശാല അധികൃതരുടെ കണ്ണ് തള്ളിച്ചത്. ഒറ്റയിരിപ്പിന് 1.5 കിലോ പോര്‍ക്ക് ഫ്രൈ ഇയാള്‍ അകത്താക്കി. അടുത്തതായി ഈ ഭക്ഷണശാലയിലെ പ്രധാന വിഭവമായ ചെമ്മീന്‍ ഫ്രൈ നാല് കിലോയും കഴിച്ചു. പിന്നീടും കാങ് ഇതേ ഭക്ഷണശാലയില്‍ എത്തി കിലോക്കണക്കിന് ആഹാരം കഴിച്ചെന്നാണ് ഭക്ഷണശാല അധികൃതര്‍ പറയുന്നത്. ഭക്ഷണശാലയുടെ പ്രമോഷന്‍ എന്ന നിലയില്‍ ഭക്ഷണം സൗജന്യമായിരുന്നു എന്നും ഇവർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button