PathanamthittaKeralaNattuvarthaLatest NewsNews

പമ്പ ഡാം തുറന്നു : ജാഗ്രത പാലിക്കാൻ നിർദ്ദേശം

ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്

പത്തനംതിട്ട: പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു. കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പാ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ ആണ് ഉയര്‍ത്തിയിരിക്കുന്നത്.

ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയില്‍ എത്തും.

Read Also : ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡനം : പ്രതിക്ക് 12 വര്‍ഷം തടവും 30,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി

നദീ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതാണ്. ആവശ്യമെങ്കില്‍ അധികൃതര്‍ ആവിശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button