Kallanum Bhagavathiyum
Latest NewsNewsMenWomenBeauty & StyleLife StyleHealth & Fitness

രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാൽ കുടിക്കൂ : ഔഷധ ഗുണങ്ങള്‍ ചെറുതല്ല

തടി കുറയ്ക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമം ആണ്

ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയും. കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

തടി കുറയ്ക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമം ആണ്. ദിവസവും മഞ്ഞള്‍പ്പാല്‍ കുറയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാല്‍ മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാത്രി ഉറങ്ങും മുമ്പ് കുടിക്കുക. മഞ്ഞള്‍പാല്‍ ഇളംചൂടില്‍ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും പരിഹാരമാണ്. നല്ല ഉറക്കത്തിന് രാത്രി മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍ മതി. പാലില്‍ അടങ്ങിയിട്ടുള്ള സെറോട്ടിനിന്‍ മെലാടൊനിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ മനുഷ്യരുടെ സ്ലീപ്പ് സൈക്കിള്‍സില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്.

Read Also : ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവർക്കും ഉയര്‍ന്ന കൊളസ്ട്രോളുള്ളവർക്കും വെളുത്തുള്ളി ഉത്തമം

ചര്‍മ്മത്തിന്റെ അലര്‍ജിയെ ഇല്ലാതാക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചിലുകളും മറ്റും മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പേസ്റ്റ് രൂപത്തിലാക്കിയ മഞ്ഞള്‍ അല്‍പം പാലില്‍ മിക്സ് ചെയ്ത് അലര്‍ജിയുള്ള സ്ഥലത്ത് പുരട്ടിയാല്‍ മതി. പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കും. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റി ദഹനപ്രക്രിയ എളുപ്പമാക്കാന്‍ മഞ്ഞളിന് സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button