YouthLatest NewsNewsMenWomenLife Style

ഇലക്കറികളുടെ ആരോഗ്യഗുണങ്ങൾ..!!

ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറ‌യാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം കണ്ടുവരുന്നത് ഇലക്കറികൾ കഴിക്കാത്തവരിൽ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍.

➤ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍.

➤ അയണ്‍ പോലുള്ള ധാരാളം ധാതുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായി ഉണ്ടാകുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ ചെറുക്കാനും ഇവ സഹായിക്കുന്നു.

➤ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാനും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു.

Read Also:- ഐഎസ്എൽ 2021: നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി ഇന്നിറങ്ങും

➤ നമ്മുടെ മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാനാവാശ്യമായ ഘടകങ്ങളും അടങ്ങിയ ഒരു പോഷക ആഹാരമാണ് ഇലക്കറികള്‍. പലതരത്തിലും പലരുചിയിലും ഇവ പാകം ചെയ്തും അല്ലാതെയും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button