IdukkiLatest NewsKeralaNattuvarthaNews

വീട്ടമ്മയുടെ ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സ് : മൂന്നാംപ്രതിയും അറസ്റ്റിൽ

മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​ (39) ആണ് അറസ്റ്റ് ചെയ്തത്

മ​റ​യൂ​ർ: പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്മി​യു​ടെ ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സി​ലെ മൂ​ന്നാം​പ്ര​തിയും അറസ്റ്റിൽ. മ​റ​യൂ​ർ പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി മ​ഹേ​ഷി​നെ​ (39) ആണ് അറസ്റ്റ് ചെയ്തത്. മ​റ​യൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്.​

കൊ​ല​പാ​ത​ക​ക്കേ​സി​ൽ ത​ട​വ് ശി​ക്ഷ​യി​ലാ​യി​രു​ന്നു മഹേഷ്. തുടർന്ന് പ​രോ​ളി​ലി​റ​ങ്ങി​യ മ​ഹേ​ഷ് കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ശി​വ​കു​മാ​റി​നും സേ​വ്യ​റി​നും ഒ​പ്പം ചേ​ർ​ന്ന് പ​റ​മ്പി​ൽ കെ​ട്ടി​യി​ട്ട ആ​ടി​നെ മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മാ​ര​ക മയക്കു മ​രു​ന്നു​മാ​യി അഞ്ചംഗ സംഘം പിടിയിൽ

ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ശി​വ​കു​മാ​റും സേ​വ്യ​റും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യി​രു​ന്നു. എ​സ്.​ഐ ഹാ​ഷിം, എ.​എ​സ്.​ഐ ഷാ​ജ​ഹാ​ൻ, കെ.​പി അ​നി​ൽ, പി.​ടി ബി​ജോ​യ്, കെ.​കെ രാ​ജീ​വ്‌ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്​. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button