ThiruvananthapuramAlappuzhaIdukkiWayanadKasargodLatest NewsKeralaNews

വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്. വിശദമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പാക്കേജ് തയ്യാറാക്കാന്‍ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിനെ യോഗം ചുമതലപ്പെടുത്തി. നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

ഇടുക്കി, വയനാട് ജില്ലകള്‍ക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാല്‍ ഇവരുടെ പ്രാദേശിക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അത് മനസിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് പാക്കേജില്‍ നല്ല പുരോഗതിയുണ്ട്. എന്നാല്‍ 2014-15, 2015-16, 2016-17 വര്‍ഷം ആസൂത്രണം ചെയ്ത ഏതാനും ചില പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പ്രത്യേകം അവലോകനം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കുട്ടനാട് പാക്കേജില്‍ മന്ദഗതിയില്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിലയിരുത്തും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ക്ക് ആവശ്യമായ ഓഫീസ് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button