Latest NewsNewsWeirdVideosFunny & Weird

റോഡിലേക്ക് കയറാനൊരുങ്ങിയ ഒരുകൂട്ടം പാമ്പുകളെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന യുവാവ്: വീഡിയോ കാണാം

പാമ്പിനെ കണ്ടാലുടൻ പേടിച്ച് പിന്നിലേക്ക് മാറുന്നവരായിരിക്കും ഭൂരിഭാ​ഗം ആളുകളും. ഇപ്പോഴിതാ എണ്ണിയാലൊടുങ്ങാത്തത്ര പാമ്പുകലെ വെറും കൈകൊണ്ട് വലിച്ചെറിയുന്ന ഒരു യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

റോഡിന്റെ അരികിലേക്ക് ഇഴഞ്ഞുകയറുന്ന ഒരുകൂട്ടം പാമ്പുകളെ വീഡിയോയിൽ കാണാം. റോഡിലേക്ക് ഇഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഇവയെ ഒരു മനുഷ്യൻ വെറുംകൈകൊണ്ട് പിടിച്ച് താഴെയുള്ള കാട്ടിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. പേടികൂടാതെ പാമ്പുകൾക്ക് ക്ഷതമേൽപ്പിക്കാതെയുമാണ് ഇയാൾ അവയെ കാട്ടിലേക്കെറിയുന്നത്.

Read Also  :  സുപ്രീം കോടതി പരംബീർസിംഗിനെ സംരക്ഷിക്കുന്നു, സിദ്ദിഖ് കാപ്പൻ ഇപ്പോഴും ജാമ്യമില്ലാതെ ജയിലിലും: വിമർശനവുമായി ഷമ മുഹമ്മദ്

കടുത്ത മഴയാകാം പാമ്പുകളെ ഉണങ്ങിയ പ്രതലമുള്ള റോഡിലേക്ക് കയറാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. ഇയാൾ പമ്പുകളെ പിടിക്കുന്നത് കാണാൻ നിരവധി ആളുകളാണ് റോഡിൽ കൂട്ടം ചേർന്നത്. സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button