Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 28 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 30 ൽ താഴെ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 28 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 38 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വ്യാഴാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് ഒന്നിലേറെതവണ ജനിതകമാറ്റംവന്ന കോ​വി​ഡ്: മു​ന്ന​റി​യി​പ്പ് ന​ൽ​കി കേ​ന്ദ്ര സർക്കാർ

5,49,618 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,38,740 പേർ രോഗമുക്തി നേടി. 8,829 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 48 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 47,224,590 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: കേരളത്തില്‍ കാര്‍ഷിക ഫലങ്ങള്‍ക്ക് വലിയ തിരിച്ചടി, ഇത്തവണ ചക്കയും മാങ്ങയും ഉണ്ടാകില്ല : പ്ലാവുകളും മാവുകളും പൂവിട്ടില്ല

shortlink

Related Articles

Post Your Comments


Back to top button