Latest NewsIndia

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സഭ സ്തംഭിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്, പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം

പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ കേന്ദ്രസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ വിവിധ വിഷയങ്ങളിൽ പ്രക്ഷോഭം നടത്താനും സഭ സ്തംഭിപ്പിക്കാനും കോൺഗ്രസ് നീക്കം. ഇതിനായി പാർലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്നു. പണപ്പെരുപ്പം, പെട്രോള്‍-ഡീസല്‍ വില, ചൈനയുടെ കടന്നുകയറ്റം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് യോഗത്തില്‍ തീരുമാനമായി.

താത്കാലിക പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വസതിയില്‍, വ്യാഴാഴ്ച വൈകിട്ട് നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്റ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും പാർലമെന്റിൽ പ്രക്ഷോഭമുണ്ടാക്കി സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചു കൊണ്ടുവരാന്‍ മറ്റു പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താനും കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.

എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി. വേണുഗോപാല്‍, ജയറാം രമേശ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ താങ്ങുവില ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ വിഷയങ്ങള്‍ ഉന്നയിക്കുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോടു പ്രതികരിച്ചു.

ചോദ്യോത്തരവേളയും ശൂന്യവേളയും പരമാവധി ഉപയോഗിക്കും. ആദ്യദിവസംതന്നെ സർക്കാർ കാർഷികബിൽ പിൻവലിക്കാനുള്ള നിയമം കൊണ്ടുവരുകയാണെങ്കിൽ ചർച്ചയിൽ പങ്കെടുക്കും. കുറഞ്ഞ തറവില നിയമപരമായി അംഗീകരിക്കണമെന്നതടക്കം സംയുക്ത കിസാൻ മോർച്ച ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ നിർദേശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button