Latest NewsIndia

1 കോടി ചിലവായാലും വേണ്ടില്ല ബിജെപി എംഎൽഎയെ കൊലപ്പെടുത്തണം: കോൺഗ്രസ് നേതാവിന്റെ ഗൂഢാലോചന പുറത്ത്

ബംഗളൂരു യെലഹങ്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ബംഗളൂരു : ബിജെപി എംഎൽഎയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുന്ന കോൺഗ്രസ് നേതാവിന്റെ വീഡിയോ പുറത്ത്. കർണാടക ബിജെപി എംഎൽഎ എസ് ആർ വിശ്വനാഥനെ കൊലപ്പെടുത്താനാണ് കോൺഗ്രസ് പ്രവർത്തകൻ പദ്ധതിയിട്ടത്. ബംഗളൂരു യെലഹങ്ക നിയോജക മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

ബിജെപി നേതാവിനെ കൊലപ്പെടുത്താൻ മറ്റൊരാളുമായി ഗൂഢാലോചന നടത്തുന്ന മൂന്ന് മിനിറ്റ് വീഡിയോയാണിത്. ആരും അറിയാതെ നേതാവിനെ തീർത്ത് കളയണമെന്നും അതിന് ഒരു കോടി രൂപ ചെലവായാലും പ്രശ്‌നമില്ലെന്നും ഇവർ പറയുന്നുണ്ട്. ഈ വിഷയം നമ്മൾ മാത്രം അറിഞ്ഞാൽ മതിയെന്നും നേതാക്കൾ വീഡിയോയിൽ പറയുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.ഇത് പ്രചരിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര അറിയിച്ചു. വിശ്വനാഥനുമായി സംസാരിച്ചിരുന്നു. ഈ വിഷയം പോലീസ് വിശദമായി അന്വേഷിക്കും. ബിജെപി നേതാവിന് സുരക്ഷ ഏർപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button